Don't miss

ഐപിഒ വിപണി സജീവം

By on June 15, 2017

ഈ മാസം ഐപിഒയ്ക്ക് എത്തുന്നത് 5 കമ്പനികള്‍

മുംബൈ: രാജ്യത്തെ ഐപിഒ വിപണി വീണ്ടും സജീവമാവുകയാണ്. ഈ മാസം പ്രഥമ ഓഹരി വില്‍പന ലക്ഷ്യമിട്ടെത്തുന്നത് 5 കമ്പനികള്‍. ഈ മാസം ഐപിഒ വഴി 5,300 കോടിയുടെ ധനസമാഹരണം നടക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ 2016 സെപ്റ്റംബറിന് ശേഷം ഐപിഒ വഴി ഏറ്റവും മികച്ച ധനസമാഹരണം നടക്കുന്ന മാസമായി മാറും ഈ ജൂണ്‍. ഫാര്‍മസ്യൂട്ടിക്കല്‍, ബ്രോഡ്ബാന്‍ഡ്, ഫിനാന്‍സ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിക്ഷേപിക്കാനുള്ള അവസരം നിര്‍ദ്ദിഷ്ട ഐപിഒകള്‍ വഴി നിക്ഷേപകന് ലഭിക്കും.
ഡേറ്റ നെറ്റ്‌വര്‍ക്കിങ് ഉത്പന്ന കമ്പനിയായ തേജസ് നെറ്റ്‌വര്‍ക്‌സിന്റെ ഐപിഒ ബുധനാഴ്ച തുടങ്ങി. ആദ്യ ദിനം തന്നെ 10 ശതമാനത്തിന് മേല്‍ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എറിസ് ലൈഫ് സയന്‍സസിന്റെ ഐപിഒ വ്യാഴാഴ്ച തുടങ്ങി. ഐപിഒയില്‍ 1,700 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വിറ്റഴിക്കാനാണ് ഓഹരി ഉടമകള്‍ ലക്ഷ്യമിടുന്നത്. സെന്‍ട്രല്‍ ഡെപോസിറ്ററി സര്‍വീസസിന്റെ ഐപിഒ അടുത്താഴ്ച തുടങ്ങാനിരിക്കുകയാണ്.കേബിള്‍ ആന്‍ഡ് ബ്രോഡ്ബാന്‍ഡ് കമ്പനിയായ ജിടിപിഎല്‍ ഹാത്‌വെയ്‌സിന്റെ ഐപിഒ ജൂണ്‍ 21 ന് തുടങ്ങും. നിലവിലെ ഓഹരികള്‍ക്ക് പുറമെ പുതിയ ഓഹരികളും വിറ്റഴിക്കാന്‍ കമ്പനി ലക്ഷ്യിമടുന്നുണ്ട്. ചെറുകിട ധനകാര്യ ബാങ്കായ എയു ഫിനാന്‍ഷ്യലും ഈ മാസം അവസാനത്തോടെ ഐപിഒ വിപണിയില്‍ എത്താനുളള ഒരുക്കത്തിലാണ് പ്രഥമ വിപണിയോടുള്ള നിക്ഷേപകരുടെ താല്‍പര്യം ശക്തമായികൊണ്ടിരിക്കുന്നതിനാല്‍ വരും ദിനങ്ങളിലും ഐപിഒ വിപണി സജീവമായിരിക്കും എന്ന പ്രതീക്ഷയാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ പങ്കു വയ്ക്കുന്നത്.

x Close

FIND US ON FACEBOOK