Don't miss

ഒറാക്കിള്‍ ഇന്ത്യയില്‍ ഡേറ്റ സെന്റര്‍ തുറക്കും

By on May 12, 2017

ന്യൂഡല്‍ഹി: യുഎസ് ടെക്‌നോളജി കമ്പനിയായ ഒറാക്കിള്‍ ഇന്ത്യയില്‍ ഡേറ്റ സെന്റര്‍ തുറക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ ഇന്ത്യയിലെ ക്ലൗഡ് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡേറ്റ സെന്റര്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍,ഡേറ്റ സെന്ററിന് വേണ്ടി നടത്തുന്ന നിക്ഷേപം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടില്ല. ഇന്ത്യയില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ഇടപാടുകാര്‍ക്ക് മൂല്യത്തിന് അനുസൃതമായി സുരക്ഷിതമായ സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ബാംഗ്ലൂരില്‍ 400 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും വിപുലീകരണ പദ്ധതികളും കഴിഞ്ഞ വര്‍ഷം ഒറാക്കിള്‍ പ്രഖ്യാപിച്ചിരുന്നു.

x Close

FIND US ON FACEBOOK