ഒല ഒരു വര്‍ഷത്തിനകം 10,000 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കും

By on April 16, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കും എന്ന് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഇ-റിക്ഷകളായിരിക്കും എന്നും കമ്പനി അറിയിച്ചു. ഒലയുടെ ‘മിഷന്‍ ഇലക്ട്രിക്’ എന്ന പരിപാടിയുടെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ബംഗുളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം 2021 ഓടെ സ്വന്തം പ്ലാറ്റ്‌ഫോമില്‍ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇലക്ട്രിക് വാഹന സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയാണിത് . ‘രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ മുചക്ര വാഹനങ്ങളുടെ സ്ഥാനം വളരെ പ്രധാനമാണ്. ദശലക്ഷ കണക്കിന് ആളുകളുടെ നിത്യേനയുള്ള ജീവിതത്തിന്റെ ഭാഗമാണിവ. നഗരങ്ങളിലെ വായുമലിനീകരണത്തില്‍ കുറവ് വരുത്താന്‍ ഈ പദ്ധതി അവസരം നല്‍കും ‘ ഒലയുടെ സഹ സ്ഥാപകനും സിഇഒയുമായ ഭാവിഷ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയില്‍ നാഗ്പൂരിലാണ് ഒല ആദ്യമായി ഇലക്ട്രിക് വാഹനം അവതരിപ്പിച്ചത്. ഇലക്ട്രിക് കാബുകള്‍, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍, ഇലക്ട്രിക് ബസുകള്‍, ചാര്‍ജിങ് സ്‌റ്റേഷനുകള്‍, മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us