Don't miss

ഓഹരിവിപണിയിൽ ‘കർണ്ണാടക ഇഫക്ട്’; ബിജെപിയുടെ വിജയത്തെത്തുടർന്ന് സൂചികകളിൽ കുതിപ്പ്

By on May 15, 2018

ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ സെൻസെക്‌സിലും നിഫ്റ്റിയിലും വൻകുതിപ്പ്. ഒരു ഘട്ടത്തിൽ മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 430 പോയിന്റ് വരെയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 120 പോയിന്റ് വരെയും ഉയർന്നു.

തെരഞ്ഞെടുപ്പു ഫലത്തിനു വേണ്ടി നിക്ഷേപകർ കാത്തിരുന്നതിനാൽ ഇന്നലെ കാര്യമായ വാങ്ങലുകളോ വിൽപനകളോ വിപണിയിൽ നടന്നിരുന്നില്ല. ആദ്യ ഫലസൂചനകൾ ലഭ്യമായപ്പോൾ കോൺഗ്രസിന് നേരിയ മുൻതൂക്കം ലഭിച്ചതിനെ തുടർന്ന് വലിയ ചലനമുണ്ടായില്ല. 30 പോയിന്റ് മാത്രം നേട്ടമാണ് സെൻസെക്സിൽ ആദ്യ മണിക്കൂറിൽ ഉണ്ടായത്.

എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് റാലിയിൽ മുൻനിരയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us