Don't miss

ഓൺലൈൻ ടാക്സികളെ അനുകൂലിച്ച് ഹൈക്കോടതി; സുരക്ഷ നൽകുമെന്ന് സർക്കാർ

By on January 3, 2017

കൊച്ചി∙ ഓൺലൈൻ ടാക്സി സർവീസിനെ അനുകൂലിച്ച് ഹൈക്കോടതി. പ്രധാന നഗരങ്ങളിൽ ഓൺലൈൻ ടാക്സി അനുവദിക്കുന്നതു പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, കൊച്ചിയിൽ ഓൺലൈൻ ടാക്സി സർവീസ് സുഗമമായി നടത്താൻ വഴിയൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ ഓൺലൈൻ ടാക്സി സർവീസുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ഈ ഘട്ടത്തിലാണ് ഓൺലൈൻ ടാക്സി സേവനങ്ങൾ മറ്റു നഗരങ്ങളിലേക്കു വ്യാപിപ്പിക്കേണ്ടതാണെന്നു കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായവും കോടതി തേടിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ടു ഹാജരാകുന്നതിൽനിന്നു ഡിജിപിയെ കോടതി ഒഴിവാക്കുകയും ചെയ്തു.