കര്‍ഷകക്ഷേമ ബോര്‍ഡ് ഈ വര്‍ഷം നിലവില്‍വരും: വി.എസ്. സുനില്‍കുമാര്‍

By on March 12, 2018

തിരുവനന്തപുരം: സംസ്ഥാന കര്‍ഷകക്ഷേമ ബോര്‍ഡ് ഈ വര്‍ഷം നിലവില്‍ വരുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. നടപ്പുസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാകുമെന്നാണ് കരുതിയത്. ബില്ലിന്റെ കരടായിട്ടുണ്ട്. ധനവകുപ്പിന്റെ പരിശോധന നടക്കുന്നു. സാങ്കേതിക കാരണങ്ങളാലാണ് ബില്‍ ഇക്കുറി അവതരിപ്പിക്കാനാകാത്തതെന്നും മന്ത്രി അറിയിച്ചു.കെ. കൃഷ്ണന്‍കുട്ടി സ്വകാര്യ ബില്ലായി അവതരിപ്പിച്ച കര്‍ഷകക്ഷേമ ബോര്‍ഡ് ബില്ലിന്റെ അവതരണാനുമതിക്കുള്ള പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബോര്‍ഡിന് ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കര്‍ഷകന്‍ നേരിടുന്ന നഷ്ടം കര്‍ഷകന്റെ വ്യക്തിപരമായ നഷ്ടമല്ല, സമൂഹത്തിന്റെ നഷ്ടമായി കാണും. ഈ കാഴ്ചപ്പാടോടെയാണ് ബില്ലിലെ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
തുച്ഛമായ ശമ്ബളത്തിന് ഐ.ടി. മേഖലയില്‍ ജോലിചെയ്യാന്‍ തയ്യാറാകുന്ന ചെറുപ്പക്കാര്‍പോലും ഇതിനെക്കാള്‍ ലാഭമുള്ള കൃഷിയിലേക്ക് തിരിയാന്‍ കൂട്ടാക്കുന്നില്ല. ഈ സ്ഥിതി മാറ്റാനാണ് ശ്രമം. 140 എം.എല്‍.എ.മാരുള്ളതില്‍ ആരെങ്കിലും മക്കളെ കൃഷി ഉപജീവന മാര്‍ഗമാക്കാന്‍ സമ്മതിക്കുമോയെന്ന് ബില്ലിന് അവതരണാനുമതി തേടി സംസാരിച്ച കെ. കൃഷ്ണന്‍കുട്ടി ചോദിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ അവകാശലാഭത്തില്‍നിന്നുണ്ടാക്കുന്ന പ്രത്യേകനിധിയില്‍നിന്ന് കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്ബത്തിക സംരക്ഷണം ഒരുക്കാന്‍ കഴിയുന്ന രീതിയിലാണ് ബില്ലിന് രൂപം നല്‍കിയിരിക്കുന്നതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.
വിളകള്‍ക്ക് സംരക്ഷണം, പെന്‍ഷന്‍, മരണാനന്തര സഹായം തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ ഇതില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. ക്ലാസ് ഫോര്‍ ജീവനക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യത്ത് സമൂഹത്തെയാകെ തീറ്റിപോറ്റുന്ന കര്‍ഷകരെമാത്രം അവഗണിക്കരുതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.ഐ.ടി. രംഗത്തെ ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് നോട്ടിസ് നല്‍കിയ ബില്ലിന് അവതരണാനുമതി തേടി. മെച്ചപ്പെട്ട ജീവിതസാഹചര്യമുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും ഇവരുടെ തൊഴില്‍ സാഹചര്യവും സേവന വേതന വ്യവസ്ഥകളും പരിതാപകരമാണെന്ന് പി.ടി. തോമസ് പറഞ്ഞു.
പ്രതിഭാ ഹരി നോട്ടിസ് നല്‍കിയ നിര്‍ധനരായ വിധവകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കല്‍ സംബന്ധിച്ച ബില്ലിന്മേല്‍ ചര്‍ച്ചനടന്നു. വിധവകളുടെ അടുത്തേക്ക് നിയമസഹായം എത്തിക്കാന്‍ പഞ്ചായത്ത്തലത്തില്‍ അവരുടെ സേവനം എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് പ്രതിഭാ ഹരി ആവശ്യപ്പെട്ടു. അവരുടെ സ്വത്ത് സംരക്ഷിക്കാന്‍ നടപടിയുണ്ടാകണം. പഞ്ചായത്ത്തലത്തില്‍ വിധവകളെ സംബന്ധിച്ച പട്ടികപോലുമില്ലെന്നും അവര്‍ പറഞ്ഞു.എസ്. രാജേന്ദ്രന്‍ നോട്ടിസ് നല്‍കിയ മോട്ടോര്‍വാഹന അപകട ഇരകള്‍ക്കുള്ള സമാശ്വാസനിധി ബില്‍, കെ.സി. ജോസഫ് നോട്ടീസ് നല്‍കിയ മലയാളഭാഷ ഔേദ്യാഗിക ഭാഷ ബില്‍ എന്നിവയെക്കുറിച്ചും ചര്‍ച്ച നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us