കല്യാണ്‍ സില്‍ക്‌സിന്റെ തിരുവനന്തപുരം ഷോറൂം തുറന്നു

By on December 21, 2013

തിരുവനന്തപുരം: കല്യാണ്‍ സില്‍ക്‌സിന്റെ 17ാമത്‌ ഷോറൂം തിരുവനന്തപുരത്ത്‌ പ്രവര്‍ത്തനം തുടങ്ങി. പാളയത്ത്‌ എംജി റോഡില്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജിനു സമീപമുള്ള ഷോറൂം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായ പൃഥ്വിരാജും ധനുഷും മുഖ്യാതിഥികളായി പങ്കെടുത്തു.

കല്യാണ്‍ സില്‍ക്‌സ്‌ ഷോറൂമിലെ സില്‍ക്ക്‌ സാരി സെക്ഷന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി ഡോ. ശശി തരൂരും ജെന്റ്‌സ്‌ സെക്ഷന്റെ ഉദ്‌ഘാടനം ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാറും നിര്‍വഹിച്ചു. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍, കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. പട്ടാഭിരാമന്‍, തിരുവനന്തപുരം മേയര്‍ അഡ്വ. ചന്ദ്രിക കെ., കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ പാളയം രാജന്‍, ടി.എസ്‌. അനന്തരാമന്‍, ടി.എസ്‌. രാമചന്ദ്രന്‍, കല്യാണ്‍ സില്‍ക്‌സ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍മാരായ പ്രകാശ്‌ പട്ടാഭിരാമന്‍, മഹേഷ്‌ പട്ടാഭിരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാല്‌ നിലകളിലായി 50,000 ചതുരശ്ര അടിയിലാണ്‌ ഷോറൂം ഒരുക്കിയിരിക്കുന്നത്‌.

ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ്‌ വിവാഹ സാരിയായ ‘സൗഗന്ധിക’യുടെ പ്രത്യേക എഡിഷന്‍ തിരുവനന്തപുരം ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ കല്യാണ്‍ സില്‍ക്‌സ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. പട്ടാഭിരാമന്‍ പറഞ്ഞു. ഹൈ ഫാഷന്‍ലോ െ്രെപസ്‌ ശ്രേണിയായ സ്റ്റാര്‍സ്‌ കളക്ഷന്‍ ഉള്‍പ്പെടെ ഒട്ടേറെ പുതുമകള്‍ ഷോറൂമിലുണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Follow Us