Don't miss

കഴിവുള്ള ആളുകളെ ഉപയോഗിക്കുന്നില്ല – പ്രവീണ്‍ കണ്ടന്തറയിൽ

By on May 6, 2018

പൊതു വിദ്യാഭ്യാസം അകര്ഷകമാക്കാനുള്ള ശ്രമങ്ങള്‍ കൊള്ളാം. സാമ്പത്തിക രംഗത്തെ ആശയങ്ങള്‍ നന്ന്. പക്ഷെ നടപ്പാക്കുന്നതില്‍ പാളിച്ചകളുണ്ട്. ജിഎസ്ടി നല്ലൊരു അവസരമായിരുന്നു. അത് നല്ല രീതിയില്‍ ഉപയോഗിക്കുന്നില്ല. അതിനോടുള്ള സമീപനം സങ്കടകരമാണ്. കഴിവുള്ള ആളുകളെ ഉപയോഗിക്കുന്നില്ല. പാര്ട്ടിയില്‍ തന്നെ മികവുള്ള ധാരാളം പേരുണ്ട്. പക്ഷെ എം.എം മണി ഒക്കെയാണ് മന്ത്രി.

സർക്കാരിൽ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു. പക്ഷെ അതിനു അടുത്തെങ്ങും എത്തിയില്ല. പ്രതീക്ഷ വളരെ അധികം ആയിരുന്നു. മദ്യ നയം സങ്കടകരമായി പോയി. ഒരു നല്ല അവസരം കളഞ്ഞു കുളിച്ചു. ഇനി തിരിച്ചു കൊണ്ടു വരിക അസാധ്യം. കുടിയേറ്റ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി – ആവാസ് നല്ലൊരു കാൽവായ്പാണ്. പൊതുവേ പ്രതീക്ഷക്കൊത്ത് ഉയര്ന്നിട്ടില്ല.

എന്റെ മാര്ക്ക് ശരാശരിക്കു താഴെ. പത്തില്‍ നാല്.

(ഐറ്റി സംരംഭകനാണ് ലേഖകന്‍)

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക http://livenewage.com/tag/keralaministry/

Follow Us