Don't miss

കാതലായ മാറ്റങ്ങള്‍ ഉണ്ടായില്ല – ബാബു ജോസഫ്

By on May 5, 2018

വസ്തുനിഷ്ഠമായി പറഞ്ഞാല്‍ പിണറായി സര്‍ക്കാിരിനു കാതലായ മാറ്റങ്ങള്‍ ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഭരണ തന്ത്രജ്ഞത പിണറായിയില്‍ കാണാന്‍ കഴിഞ്ഞതുമില്ല. വികസനത്തെക്കുറിച്ച് ഇടക്കൊക്കെ സംസാരിക്കുന്നുണ്ട്, അതിനായി ഉറച്ചു നില്ക്കുിന്നുണ്ട് എന്നൊക്കെ പറയാമെങ്കിലും അന്തിമ റിസൾട്ട് മോശമാണ്. നിര്ഭാഗ്യമെന്നു പറയട്ടെ പലപ്പോഴും ധാര്‍ഷ്ട്യം ആണ് കാണുന്നത്. ഉണ്ടാകേണ്ടിയിരുന്നത് നിശ്ചയദാർഢ്യം ആണ്. അദ്ദേഹം മോദിയെ അനുകരിക്കാന്‍ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് അധികാര കേന്ദ്രീകരണത്തിന്റെ കാര്യത്തില്‍. അതുകൊണ്ട് തന്നെ കുറച്ചു മന്ത്രിമാർക്ക് മാത്രമേ വ്യക്തിത്വത്തോട് കൂടെ പ്രവർത്തിക്കാൻ കഴിയുന്നുള്ളൂ. പോലീസ് വകുപ്പ് നന്നായി കൈകാര്യം ചെയ്യാന്‍ പിണറായിക്ക് കഴിഞ്ഞില്ല. കോടിയേരി താരതമ്യേന വളരെ ഭേദമായിരുന്നു. പല നിയമനങ്ങളിലും അപക്വമായ സമീപനം കാണാം. തച്ചങ്കരിയെപോലൊരു ബഫൂണിനെ കെഎസ്ആര്ടിസി-യുടെ തലപ്പത്ത് പ്രതിഷ്ടിക്കരുതായിരുന്നു.

വികസനത്തെക്കുറിച്ച് ഇടക്കൊക്കെ പറയുന്നത് സി പി എമ്മിനുള്ളിലെ അപകര്‍്ഷ്താ ബോധം കൊണ്ടാണ്. വര്ഷങ്ങള്‍ കൊണ്ട് തങ്ങള്‍ ഉണ്ടാക്കിയ പേരുദോഷം മാറ്റണമെന്ന് അവർക്ക് ആഗ്രഹം കാണും. പക്ഷെ അതിനു വേണ്ടി ചെയ്യുന്നതൊക്കെ ശരിയായ ദിശയില്‍ ആകുന്നില്ല. സി.പി.എമ്മിന്റെയാ മൈന്‍ഡ്‌സെറ്റ് ഇത് വരെ ശരിയായി മാറിയിട്ടില്ല.
ബോള്‍ഗാട്ടിയില്‍ യുസഫലി പദ്ധതി കൊണ്ടു വന്നപ്പോള്‍ പതിവുപോലെ എതിര്ത്തു എന്നിട്ട് ഉത്ഘാടനത്തിനു പോയി വാനം മുട്ടെ പുകഴ്ത്തി. ഇതൊരു വല്ലാത്ത വൈരുധ്യം ആണ്. ബംഗാളും, ത്രിപുരയും സി പി എമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അടുത്തതു കേരളമാകാം. അതിനു സാധ്യതകളുണ്ട്. അവസരം വിനിയോഗിച്ചില്ലെങ്കില്‍ സിപിഎം നെ കാത്തിരിക്കുന്നത് അത് തന്നെ.

ഞാന്‍ നൽകുന്നത് ശരാശരി മാർക്കാണ്. പത്തില്‍ അഞ്ച്.

(തേവര എസ് എച് കോളേജ് മാധ്യമ വിഭാഗം തലവനാണ് ലേഖകന്‍. പ്രമുഖ മാധ്യമ പ്രവർത്തകനാണ്)

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക http://livenewage.com/tag/keralaministry/

Follow Us