കാറില്‍ ഇനി ശരിക്കും പറക്കാം; പാല്‍വി അവതരിപ്പിക്കുന്ന പറക്കും കാര്‍ വിപണിയില്‍

By on March 13, 2018

ഒടുവില്‍ അത് യാഥാര്‍ഥ്യമായി; പറക്കും കാര്‍ വിപണിയിലെത്തി. ഡച്ച് കമ്ബനി പാല്‍വി പുറത്തിറക്കിയ പറക്കും കാര്‍ 4.25 ലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 3.8 കോടി രൂപ) മുടക്കി ബുക്ക് ചെയ്യാം. ജനീവ മോട്ടോര്‍ഷോയില്‍ അരങ്ങേറ്റം കുറിച്ച പാല്‍ വി ലിബര്‍ട്ടി പയനിയര്‍ എഡിഷന്‍ എന്നു പേരുള്ള പറക്കും കാറിന്റെ വിതരണം അടുത്തവര്‍ഷം ആരംഭിക്കും.
ലിബര്‍ട്ടി പയനിയര്‍ എഡിഷന്‍ ആകെ 90 എണ്ണമാണ് വില്‍പ്പന നടത്തുക. ഇതില്‍ പകുതിയെണ്ണം യൂറോപ്പിനായി നീക്കിവച്ചിരിക്കുന്നു. ടാക്‌സ് കൂടാതെ ഏകദേശം 4 കോടി രൂപ ആണ് വില.
ലിബര്‍ട്ടി പയനിയര്‍ എഡിഷന്‍ വിറ്റുുതീര്‍ത്തശേഷം ലിബര്‍ട്ടി സ്‌പോര്‍ട് എന്ന മോഡലാണ് പാല്‍ വി പുറത്തിറക്കുക. ഇതിന് ഏകദേശം 2.40 കോടി രൂപയാണ് വില. പയനിയര്‍ എഡിഷനിലേതുപോലെ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം ഇതിന് ഉണ്ടാവില്ല.
മുന്നില്‍ ഒന്നും പിന്നില്‍ രണ്ടും ചക്രങ്ങളുള്ള ലിബര്‍ട്ടിയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. റോട്ടോര്‍ ബ്ലേഡുകള്‍ വാഹനത്തിനു മുകളിലായി മടക്കി വച്ചിരിക്കുന്നു. ഗൈറോകോപ്റ്റര്‍ എയര്‍ക്രാഫ്ട് ഘടനയാണ് ലിബര്‍ട്ടിയ്ക്ക്. രണ്ട് എന്‍ജിനുകളുണ്ട്. ഇതില്‍ ഒന്ന് റോഡിലൂടെയുള്ള ഓട്ടത്തിനും മറ്റൊന്ന് പറക്കിലിനും ഉള്ളതാണ്. ഹെലികോപ്റ്ററിന്റെ പോലെയുള്ള, മുകളിലെ റോട്ടോര്‍ ബ്ലേഡുകള്‍ക്ക് എന്‍ജിന്‍ കരുത്ത് നല്‍കുന്നില്ല. വായു പ്രവാഹത്തിന്റെ ശക്തിയാല്‍ കറങ്ങുന്ന റോട്ടോര്‍ ബ്ലേഡുകളാണ് വാഹനത്തെ ഉയര്‍ത്തുന്നത്. എന്‍ജിന്‍ കരുത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പിന്നിലെ പ്രൊപ്പല്ലര്‍ ആണ് പറക്കലിനു വേണ്ട തള്ളല്‍ നല്‍കുക.
കാര്‍ രൂപത്തില്‍ നിന്ന് ചെറു വിമാനമായി ലിബര്‍ട്ടിയെ മാറ്റാനും തിരികെ പൂര്‍വസ്ഥിതിയിലാക്കാനും അഞ്ച് മുതല്‍ 10 മിനിറ്റ് വരെ സമയം മതി.
മുകളിലെ റോട്ടോര്‍ ബ്ലേഡുകള്‍ ഓട്ടോമാറ്റിക്കായി നിവരും. റോട്ടോര്‍ ബ്ലേഡുകള്‍ നിവര്‍ത്തി പ്രൊപ്പല്ലര്‍ റെഡി ആക്കാന്‍ ്രൈഡവറുടെ പ്രയത്‌നം ആവശ്യമാണ്. റോഡിലൂടെയുള്ള ഓട്ടത്തിനുള്ള എന്‍ജിന് 99 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി വേഗം 161 കിമീ/ മണിക്കൂര്‍. ഒമ്ബത് സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കി.മി വേഗമെടുക്കാന്‍ ശേഷിയുണ്ട്.
പറക്കാന്‍ ഉപയോഗിക്കുന്ന എന്‍ജിന് 197 ബിഎച്ച്പിയാണ് കരുത്ത്. വായുവില്‍ 3500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ലിബര്‍ട്ടിയ്ക്ക് കഴിയും. വായുവിലെ പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍.
പറത്താനുള്ള ലൈസന്‍സ് ലിബര്‍ട്ടി ഉപയോഗിക്കാന്‍ ആവശ്യമാണ്. എവിടെ നിന്നും ലിബര്‍ട്ടിയെ പറത്താനും താഴെയിറക്കാനും ആവില്ല. തടസമേതുമില്ലാത്ത സ്ഥലം ഇതിനാവശ്യമാണ്. ചെറിയ എയര്‍ സ്ട്രിപ്പുകള്‍, എയ്‌റോഡ്രോം എന്നിവ ഇതിന് അനുയോജ്യമാണ്. ഹെലികോപ്റ്ററിനെ അപേക്ഷിച്ച് ശബ്ദക്കുറവാണ് ലിബര്‍ട്ടിയ്‌ക്കെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
വിവിധ രാജ്യങ്ങളിലെ കമ്ബനികള്‍ നിര്‍മിക്കുന്ന ഘടകങ്ങള്‍ നെതര്‍ലന്റ്‌സില്‍ വച്ച് കൂട്ടിയോജിപ്പിച്ചാണ് ലിബര്‍ട്ടിയുടെ നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us