- കേരളത്തിൽ ഇനിയും നിക്ഷേപം നടത്തും -എം.എ. യൂസുഫലിPosted 2 hours ago
- തകര്‍ച്ചയില്‍ നിന്ന് രൂപ തിരിച്ചുകയറുന്നുPosted 2 hours ago
- ഇ.പി.എഫ്. വിഹിതം സമയത്ത് അടക്കാത്ത തൊഴിലുടമകള്‍ സൂക്ഷിക്കുക; തൊഴിലുടമകള്‍ വിഹിതം അടച്ചില്ലെങ്കിൽ വിവരം വരിക്കാരെ അറിയിക്കുന്ന സംവിധാനം വരുന്നുPosted 3 hours ago
- 2042 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; പ്രവാസി ചിട്ടി അടുത്ത മാസം തുടങ്ങാന്‍ തീരുമാനംPosted 3 hours ago
- നീതി ആയോഗിന്റെ അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിന് ഇന്ന് തുടക്കം; സംരംഭകർക്ക് ഒരു കോടി രൂപ വരെ ഗ്രാന്റ് ലഭിക്കുവാൻ അവസരംPosted 4 hours ago
- പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന തുടർന്നേക്കുമെന്നുള്ള സൂചന നൽകി ഫിനാന്‍സ് കമ്മീഷന് അംഗം; പൊതുമേഖല ബാങ്കുകള്‍ 21ല്‍ നിന്ന് പത്തായി കുറഞ്ഞേക്കുംPosted 5 hours ago
കിട്ടാക്കടം: ആര്‍ബിഐയ്ക്ക് കൂടുതല്‍ അധികാരം ലഭിക്കും

ഓര്‍ഡിനന്‍സിന് പ്രസിഡന്റിന്റെ അനുമതി
ന്യൂഡല്‍ഹി: കിട്ടാക്കടം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് ആര്‍ബിഐയ്ക്ക് കൂടുതല്‍ അധികാരം നല്കുന്ന തരത്തില്‍ ബാങ്കിങ് റെഗുലേഷന് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് പ്രസിഡന്റ് പ്രണാബ് കുമാര്‍ മുഖര്‍ജി അനുമതി നല്കി.പുതിയ വ്യവസ്ഥകള്‍ പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ക്ക് നിഷ്ക്രിയ ആസ്തി ലേലം ചെയ്യാന്‍ കഴിയും . പൊതുമേഖലാ കമ്പനികള്‍ക്ക് അവരുടെ മേഖലയിലുള്ള അത്തരം ആസ്തികള്‍ വാങ്ങാനുള്ള അവസരം ഇതിലൂടെ ലഭിക്കും.രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം നിലവില്‍ 6 ലക്ഷം കോടിയ്ക്ക് മുകളിലാണ്. സ്റ്റീല്‍, പവര്‍ മേഖലയില്‍ നിന്നാണ് നിഷ്ക്രിയ ആസ്തിയില്‍ ഭൂരിഭാഗവും. ഈ മേഖലകളിലെ നിഷ്ക്രിയ ആസ്തി ലേലം ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരും.എല്ലാ ബാങ്കുകളുടെയും ഏറ്റവും ഉയര്‍ന്ന 35-40 നിഷ്ക്രിയ ആസ്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ആര്‍ബിഐയുടെ നിരീക്ഷക സമതി രൂപീകരിക്കണം എന്നും പുതിയ ചട്ടം ശുപാര്‍ശചെയ്യുന്നുണ്ട്.ആര്‍ബിഐ, ബാങ്കുകള്‍, ബാധകമാകുന്ന കമ്പനികള്‍ എന്നിവ ഉള്‍പ്പടെ എല്ലാവരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ നിഷ്ക്രിയ ആസ്തി സംബന്ധിച്ചുള്ള പുതിയ വ്യവസ്ഥകള്‍ രൂപീകരിക്കുകയും കാബിനറ്റിന്റെ അനുമതി തേടുകയും ചെയ്യു എന്ന് ഫിനാന്‍സ് സെക്രട്ടറി പറഞ്ഞു.
ഇത്തരം മാറ്റങ്ങള്‍ ബാങ്കിങ് മേഖലയില്‍ പെരുകി വരുന്ന കിട്ടാക്കടം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിഷ്ക്രിയ ആസ്തി സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.