കുടംപുളിയുടെ പ്രധാന ഔഷധ ഗുണങ്ങള്‍

By on April 16, 2018

കുടംപുളി ഇട്ട കറി നമ്മള്‍ കഴിക്കും പുളിയോ..? അത് ഒരു സൈഡില്‍ മാറ്റി വയ്ക്കും കളയാനായി അല്ലേ..?
എന്നാല്‍ ഇതിന്റെ ഗുണങ്ങളറിഞ്ഞാല്‍ ഇതങ്ങനെ കളയാനാകില്ല. കുടംപുളിയില് നിന്ന് വേര്തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ്. നിങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കണമെങ്കില്‍ അതിന്റെ വേഗത കൂട്ടാന്‍ ഉപകരികുന്ന ഒരു ഘടകമാണ്, മുകള്‍ പറഞ്ഞത്. ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്, ഈ ആസിഡിന്റെ് ലക്ഷ്യം. ഇത് കുടംപുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.
അതുമാത്രമല്ല കുടംപുളിയുടെ ഗുണം. ശരീരത്തിലെ ചീത്ത കൊളസ്‌റ്റ്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്മേണഷദായിനിയായ ഹോര്‌മോണ്‍ സെറോടോണിന്റെ അളവ് ഉയര്ത്താന്‍ സഹായിക്കുന്നതു കോണ്ട് ദിവസം മുഴുവനും ഉന്മേനഷത്തോടയിരിക്കാനും കുടംപുളി സഹായിക്കും.
മുന്‍ ലോകസുന്ദരി ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം കേട്ട് സെലിബ്രിറ്റികള്‍ നമ്മുടെ കുടംപുളിയുടെ പുറകേ തന്നെയാണ്. മരുന്ന് കുത്തക കമ്പനികള്‍ ഇതിന്റെ വിപണന സാധ്യതകള്‍ മനസ്സിലാക്കി ഇതിന്റെ ക്യാപ്‌സ്യൂള്‍ രൂപത്തിലും ഇപ്പോള്‍ മാര്ക്കറ്റില്‍ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയ യൂറോപ്പിയന്‌സാണ്, ഇത്തരം ക്യാപ്‌സൂളുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.അപ്പോള്‍ പിന്നെ ഇത്ര ഗുണകാരിയായ ആ പാവം കുടംപുളിയെ വെറുതേ കളയണോ?

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us