Don't miss

കുരുമുളക് വില കുതിക്കുന്നു

By on February 6, 2018

വിളവെടുപ്പ് കഴിഞ്ഞു പുതിയ മുളക് വരവ് കൂടുമെന്നു കണ്ട വ്യാപാരവൃത്തങ്ങള്‍ക്കു കഴിഞ്ഞവാരം തിരിച്ചടിയായി. വില്‍പനയ്ക്ക് കുരുമുളക് വരവ് കുറഞ്ഞതോടെ വിലകൂടി. കഴിഞ്ഞവാരം കുരുമുളക് ക്വിന്റലിന് 1100 രൂപയാണു വില കുതിച്ചത്. ഇറക്കുമതി തുടര്‍ന്നുകൊണ്ടിരിക്കെ വില ഇടിയുമെന്ന നിഗമനത്തില്‍ വന്‍കിട കര്‍ഷകരും ഇടനിലക്കാരും കുരുമുളക് സ്‌റ്റോക്ക് ചെയ്ത് തുടങ്ങിയതോടെയാണു വില്‍പനയ്ക്ക് വരവ് കുറഞ്ഞത്.
വില ഉയര്‍ന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ വില്‍പനയ്ക്ക് കുരുമുളക് വരവുകൂടും. കേന്ദ്രബജറ്റില്‍ കാര്‍ഷിക മേഖലയുടെ പരിഷ്‌കരണങ്ങള്‍ക്കായി സ്വാമിനാഥന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും കേന്ദ്രമന്ത്രിയതൊന്നും കണക്കിലെടുത്തില്ല. കുരുമുളകിന്റെ വിലത്തകര്‍ച്ചയ്ക്കും കയറ്റുമതിക്കും പ്രതിസന്ധിയായി മാറിയ ഇറക്കുമതി നിയന്ത്രിക്കാനോ ഇറക്കുമതി കരാര്‍ റദ്ദാക്കാനൊ ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതു കര്‍ഷകരെയും കയറ്റുമതിക്കാരെയും ബാധിച്ചിരിക്കുകയാണ്.
രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ നിരക്ക് ഒരുടണ്‍ കുരുമുളകിന് 6800 ഡോളറില്‍നിന്ന് 7100 ഡോളറായി വില ഉയര്‍ത്തിയാണ് കയറ്റുമതിക്കാര്‍ ഓഫര്‍ തുടങ്ങിയത്. വിയറ്റ്‌നാം ഏറ്റവും കുറഞ്ഞ നിരക്കായ 3000 ഡോളറില്‍ ഓഫര്‍ തുടങ്ങി. ബ്രസീല്‍ 3500, ഇന്തോനേഷ്യ 4500, ശ്രീലങ്ക 4700 ഡോളറില്‍ ഓഫര്‍ തുടരുന്നു. വാരാന്ത്യ വില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 41800, ഗാര്‍ബിള്‍ഡ് മുളക് 43800 രൂപ.
വെളിച്ചെണ്ണകൊപ്ര ക്വിന്റലിന് 200 രൂപ വീതം വിലകുറഞ്ഞു. ആവശ്യകത കുറഞ്ഞതാണു കാരണം. മറ്റു ഭക്ഷ്യ എണ്ണകളില്‍ സംസ്ഥാനത്തു പാം ഓയിലിന് ആവശ്യക്കാര്‍ കൂടിയതോടെ ഓയില്‍ ക്വിന്റലിനു 220 രൂപ വില കൂടി. ശബരിമല സീസണ്‍ കഴിഞ്ഞതോടെ വിപണിയില്‍ ശബരിമല കൊപ്ര എത്തിയതും വില കുറയാന്‍ കാരണമായി. വാരാന്ത്യവില കൊച്ചിവെളിച്ചെണ്ണ മില്ലിങ് ക്വിന്റലിന് 19800തയാര്‍ 19000 രൂപ, കൊപ്ര 13700 രൂപ, മറ്റു പ്രാദേശിക മാര്‍ക്കറ്റുവില ആലപ്പുഴ വെളിച്ചെണ്ണ 1980019000 രൂപ, തുശൂര്‍ 18800, കോഴിക്കോട് 2240022000 രൂപ.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഡോളര്‍ കരുത്തനായി. ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞു. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 10 ഡോളര്‍ വിലകുറഞ്ഞു. സ്വര്‍ണം ഔണ്‍സിന് 10 ഡോളര്‍ വിലകുറഞ്ഞു. സ്വര്‍ണം ഔണ്‍സിന്(31.100 മില്ലിഗ്രാം)1339 ഡോളറിലാണു വാരാന്ത്യം വ്യാപാരം നടന്നത്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന് 40 രൂപ വിലകുറഞ്ഞു. വാരാന്ത്യവില പവന് 22480 രുപ. രൂപയുടെ മൂല്യം 63.56 ല്‍ നിന്ന് 64.22 ആയി കുറഞ്ഞു.
മറ്റുള്ളവ
ചുക്ക് മീഡിയം ക്വിന്റലിന് 12500ബെസ്റ്റ് ചുക്ക് 13500, മഞ്ഞള്‍ 11500, അടക്ക ഒന്നാംതരം 21000, രണ്ടാംതരം 20000, വറ്റല്‍മുളക് ഒന്നാംതരം 15000രണ്ടാംതരം 8000, പഞ്ചസാര 3850, അരിപച്ച 24003150, പുഴുക്കലരി ജയ 37003750, നാടന്‍ ഗ്രാമ്ബു 690, പിണ്ണാക്ക് റോട്ടറി 3800, ജാതിപത്രി ചുവപ്പ് 500, മഞ്ഞ 550 രൂപയില്‍ വിലമാറ്റമില്ല. തേയില വിലയിലും മാറ്റമില്ല. ലേലത്തില്‍ വില്‍പനയ്ക്ക് തേയില വരവ് കുറവായിരുന്നു. ഗുണനിലവാരം കുറവാണ് വില്‍പനയ്ക്ക് തേയില വരവ് കുറഞ്ഞത്. മൊത്തം 1139000 കിലോ ലേലത്തിനെത്തി. ഇലത്തേയില 284000 കിലോ, പൊടിത്തേയില 855000 കിലോ.
റബര്‍: കര്‍ഷകര്‍ക്ക് ദുരിതം വിതച്ച് അവധിക്കച്ചവടക്കാര്‍
ഉല്‍പാദനം കുറഞ്ഞിട്ടും അവധിക്കച്ചവടക്കാര്‍ റബര്‍വില ഉയര്‍ത്തിയില്ല. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ കാലയളവില്‍ റബറിനു ഉല്‍പാദനം കുറവാണ്. ഇനിയുള്ള നാളുകളില്‍ റബര്‍ മരങ്ങളില്‍ നിന്ന് ഇലകൊഴിയും കാലമാണ്.
ഉല്‍പാദനം കുറയുമെന്നുകണ്ട് ടയര്‍കബനികള്‍ വില ഉയര്‍ത്തി വാങ്ങാന്‍ താല്‍പര്യം കാട്ടിയതോടെ അവധിക്കച്ചവടക്കാര്‍ ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 126 വരെ വില ഉയര്‍ത്തിയെങ്കിലും രാജ്യാന്തരവിപണിയില്‍ വില ഇടിയാന്‍ തുടങ്ങിയതോടെ അവധിക്കച്ചവടക്കാര്‍ വില കുറയ്ക്കാന്‍ തുടങ്ങി.
ചൈന ആര്‍.എസ്.എസ്. നാലു കിലോയ്ക്ക് 125ല്‍ നിന്ന് 115 ആയി വിലകുറച്ചു. ബാങ്കോക്ക് 11ല്‍ നിന്ന് 108 ആയും ടോക്കിയോ മാര്‍ക്കറ്റില്‍ 113ല്‍ നിന്ന് 112 ആയും വിലകുറച്ചതോടെ അവധിക്കച്ചവടക്കാര്‍ ആഭ്യന്തര വിപണിയില്‍ ആര്‍.എസ്.എസ്. നാല് 122 രൂപവരെ വില കുറച്ചശേഷം വാരാന്ത്യം 123ല്‍ വാങ്ങി. അത്യാവശ്യക്കാരായ ടയര്‍ക്ബനികള്‍ 123.50ലും 124ലും വാങ്ങി. കൊച്ചിയില്‍ 200 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്ബനികള്‍ക്കു വിതരണം ചെയ്ുന്ന ഡീലര്‍മാര്‍ രണ്ടായിരം ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്.എസ്. ക്വിന്റലിന് 11200 രൂപ.