Don't miss

കുവൈറ്റ് അഞ്ച് മുസ്‌ലിം രാജ്യങ്ങൾക്ക് വീസ നിർത്തലാക്കി

By on February 2, 2017

കുവൈറ്റ് സിറ്റി: സിറിയ, ഇറാക്ക്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വീസ നൽകുന്നത് കുവൈറ്റ് നിർത്തിവച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമാന നടപടിക്ക് പിന്നാലെയാണ് ഭീകരരെ ഭയന്ന് കുവൈറ്റിന്‍റെയും നടപടി. ട്രംപിന്‍റെ വിലക്കിന് പിന്നാലെ നിരോധിത രാജ്യങ്ങളിൽ നിന്നുള്ളവർ വീസയ്ക്ക് അപേക്ഷ നൽകരുതെന്ന് കുവൈറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

ട്രംപിന്‍റെ നടപടിക്ക് മുൻപു തന്നെ സിറിയൻ പൗരൻമാരെ വിലക്കിയ രാജ്യമാണു കുവൈറ്റ്. 2011ൽ സിറിയയിൽ നിന്നുള്ളവരുടെ വീസകൾ കുവൈറ്റ് സസ്പെൻഡ് ചെയ്തിരുന്നു.