Don't miss

കൂടുതല്‍ ഏറ്റെടുക്കലുകള്‍ ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ട്

By on October 23, 2017
ബാംഗ്ലൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളില്‍ ഒന്നായ ഫ്‌ളിപ്കാര്‍ട്ട് കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ട് അപ്  മേഖലയില്‍  നിക്ഷേപം ഉയര്‍ത്താനും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താനുമാണ് പദ്ധതി. മുഖ്യ എതിരാളികളായ ആമസോണിനോടുള്ള മത്സരം ശക്തമാക്കാന്‍ ബിസിനസ്സ് വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി .ഭക്ഷ്യ വിതരണ രംഗത്തുള്ള സിഗ്ഗി, സര്‍വീസസ് സ്ഥാപനമായ അര്‍ബന്‍ക്ലാപ്, ഫര്‍ണീച്ചര്‍ സ്റ്റാര്‍ട്ട്അപ് അര്‍ബന്‍ലാഡര്‍ , ഇന്‍ഷൂറന്‍സ്  & വെല്‍ത്ത് മാനേജ്‌മെന്റ് സ്റ്റാര്‍്ടപ്പുകള്‍ എന്നിവയുമായി നിക്ഷേപം നടത്തുന്നതിന്  ഫ്‌ളിപ്കാര്‍ട്ട് ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂവി ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ കമ്പനി ശ്രമം നടത്തിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക് 18 ആണ് ബുക്‌മൈഷോയുടെ ഏറ്റവും വലി നിക്ഷേപകര്‍. ബുക്‌മൈഷോയുടെ 39 ശതമാനം ഓഹരികള്‍ നെറ്റ്‌വര്‍ക് 18 ന്റെ കൈവശമാണ്. വാലറ്റ് പേമെന്റ് ഉപകമ്പനിയായ ഫോണ്‍പെയില്‍ ഫ്‌ളിപ്കാര്‍ട്ട് അടുത്തിടെ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു