Don't miss

കെഎഫ്‌സി ചിക്കനില്‍ ഇ കോളി ബാക്ടീരിയ കണ്ടെത്തിയെന്ന്‌ റിപ്പോര്‍ട്ട്‌

By on June 27, 2015

ന്യൂഡല്‍ഹിന്മ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ കോളി ബാക്ടീരിയ ഉള്‍പ്പെടെയുള്ള രോഗാണുക്കളുടെ സാന്നിധ്യം കെന്റക്കി െ്രെഫഡ്‌ ചിക്കന്‍ സാംപിളുകളില്‍ (കെഎഫ്‌സി) കത്തെിയതായി റിപ്പോര്‍ട്ടുകള്‍. തെലങ്കാനയില്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യങ്ങള്‍ കത്തെിയത്‌. അഞ്ച്‌ ഔട്ട്‌ലറ്റുകളില്‍ നിന്നായി ശേഖരിച്ച അഞ്ച്‌ സാംപിളുകളാണ്‌ തെലങ്കാന സര്‍ക്കാര്‍ ഏജന്‍സി പരിശോധിച്ചത്‌. തെലങ്കാന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയിലാണു പരിശോധന നടത്തിയത്‌. കുടല്‍വീക്കം, ടൈഫോയ്‌ഡ്‌ എന്നിവയ്‌ക്കു കാരണമാകാവുന്ന സാല്‍മൊണെല്ല ബാക്ടീരിയയുടെ അംശവും ഇതില്‍ കത്തെി. ഹിമായത്‌നഗര്‍, വിദ്യാനഗര്‍, ചിക്കാഡ്‌പള്ളി, നാച്ചാരം ഇസിഐഎല്‍ എക്‌സ്‌ റോഡ്‌ എന്നിവടങ്ങളില്‍ നിന്ന്‌ ജൂണ്‍ 18നാണ്‌ സാമ്പിളുകള്‍ പരിശോധനയ്‌ക്ക്‌ എടുത്തത്‌. കെഎഫ്‌സിയുടെ തന്നെ ബോക്‌സിനുള്ളിലാക്ക്‌ സീല്‍ ചെയ്‌ത്‌ അന്നു തന്നെ ലബോറട്ടറിയിലെത്തിച്ചു. എന്നാല്‍ ഈ കത്തെലിനെക്കുറിച്ച്‌ അറിയില്ലെന്ന്‌ കെഎഫ്‌സി അറിയിച്ചു. മോശപ്പെട്ട സാഹചര്യത്തില്‍ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നോ കൊുപോകും വഴിയോ എന്തെങ്കിലും സംഭവിച്ചതാകുമെന്നാണ്‌ കെഎഫ്‌സിയുടെ വിശദീകരണം. തെറ്റായ പ്രചാരണമാണു നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.