Don't miss

കെഎസ്ആര്‍ടിസിക്ക് ആശ്വാസവുമായി സുപ്രീം കോടതി; ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ദൂരപരിധിയില്‍ ഇളവ് അനുവദിക്കാനാവില്ല

By on May 18, 2018

ന്യൂഏജ് ന്യൂസ്

കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്ന ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് അധിക ദൂരം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. മുമ്പ് സ്വകാര്യബസുകള്‍ക്ക് അനുകൂലമായി ഹൈക്കോടതിയിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി നല്‍കിയ ഹര്‍ജിയിലാണ് വിധി . കഴിഞ്ഞ വര്‍ഷം അങ്കമാലി – പെരുമ്പവൂര്‍ റൂട്ടില്‍ സ്വകാര്യ ബസിനു അനുവദിച്ച പെര്‍മിറ്റ് റദ്ദാക്കാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ 2009 ജൂലൈ 14ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പിന്നീട് കോടതി ശരിവച്ചു.

കോട്ടയം- കോഴിക്കോട് റൂട്ടിലെ ദേശസാല്‍ക്കരിക്കപ്പെട്ട 13 കിലോമീറ്റര്‍ ഉള്‍പ്പെടെ 28 കിലോമീറ്റര്‍ അനുവദിച്ച ദൂരപരിധിയില്‍ കൂടുതലാണെന്നു കാണിച്ച്‌ മുമ്ബ് പി. ബി ബേബിയെന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) തളളിയിരുന്നു. ഇതിനെതിരെയുളള അപ്പീല്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പലൈറ്റ് ട്രൈബ്യൂണല്‍ (എസ് ടി എടി ) അനുവദിക്കുകയും അത് ഹൈക്കോടതി ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് ദൂരപരിധി നിര്‍ണയിച്ച്‌ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി സുപ്രീം കോടതിയെ സമീപിച്ചത്.

ആര്‍ ടി എയ്ക്ക് അധികാരമുണ്ടെന്ന എസ് ടി എടി നിലപാട് തെറ്റാണെന്നും അത് സര്‍ക്കാരിന്റെ പദ്ധതിയെ അട്ടിമറിക്കാനുളള ശ്രമമാണെന്നും കോടതി വ്യക്തമാക്കി. യാത്ര സൗകര്യം മുന്‍ നിര്‍ത്തി നിരോധിത റൂട്ടുകളിലൂടെ സര്‍വീസ് നടത്താനുളള സ്വകാര്യ ബസുകളുടെ നീക്കത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us