Don't miss

കെഎസ്ആര്‍ടിസി പെന്‍ഷന്‍: സഹകരണ ബാങ്കുമായി ധാരണ

By on February 11, 2018

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നതിനായി സഹകരണ ബാങ്കുകളുമായി സര്‍ക്കാര്‍ ് ധാരണാ പത്രം ഒപ്പു വയ്ക്കും. സഹകരണ ബാങ്ക് കൂട്ടായ്മ, ധനകാര്യ വകുപ്പ്, കെഎസ്ആര്‍ടിസി എന്നിവ തമ്മിലാണ് ധാരണാ പത്രം ഒപ്പു വയ്ക്കുക.600 കോടി രൂപയാണ് സഹകരണ ബാങ്കുകളില്‍ നിന്ന് ഇതിനായി സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. പെന്‍ഷന്‍ തുക നല്‍കാന്‍ സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തുകയും ആറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കുമെന്നുമാണ് ധാരണ.
ബാങ്ക് അക്കൗണ്ട് വഴിയാകും പെന്‍ഷന്‍ വിതരണം ചെയ്യുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എസ്ബിഐ വഴിയാണ് കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ സഹകരണ ബാങ്കുകളുമായി ധാരണയാകുന്നതോടെ പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങേണ്ടി വരും.പെന്‍ഷന്‍കാരുടെ വിവരങ്ങളും കുടിശ്ശികയും അതത് സഹകരണ ബാങ്കുകളില്‍ അറിയിക്കുന്നതാണ്. പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് രണ്ട് മുന്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)