കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം: സര്‍ക്കാര്‍ തീരുമാനത്തിനെതിര എം.ഡിയുടെ ഉത്തരവ്‌

By on March 10, 2018

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരുദ്ധാരണ പദ്ധതിക്കെതിരേ എം.ഡിയുടെ നടപടി. നവീകരണത്തിന്റെ ഭാഗമായി പഠനം നടത്തിയ സുശീല്‍ ഖന്നയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ എം.ഡി എ. ഹേമചന്ദ്രന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. അനില്‍ കുമാറിനെ ചുമതലപ്പെടുത്തി.
കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളായി വിഭജിച്ച് നിലവിലുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ അവിടെ വിന്യസിക്കണമെന്ന് സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. നാല് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും ഇത്തരത്തില്‍ പുനര്‍വിന്യസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുമ്‌ബോഴാണ് കഴിഞ്ഞ ദിവസം എം.ഡിയുടേതായി പുതിയ ഉത്തരവ് പുറത്തുവന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ സോണുകളില്‍ വിന്യസിക്കാന്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴുള്ള അവസ്ഥയില്‍ മാറ്റംവരുത്തുന്നത് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുമെന്നും എം.ഡിയുടെ ഉത്തരവില്‍ പറയുന്നു. അതിനാല്‍ സുശീല്‍ ഖന്നയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കാനാണ് സാമ്ബത്തിക, ഭരണ ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. അനില്‍ കുമാറിനെ എം.ഡി ചുമതലപ്പെടുത്തിയത്. ഈ രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിച്ച് അനുമതി തേടിയശേഷം നടപടിയെടുക്കുമെന്നും എം.ഡിയുടെ ഉത്തരവില്‍ പറയുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികളെയെല്ലാം തകര്‍ക്കുന്ന തീരുമാനമാണ് എം.ഡിയില്‍ നിന്നുണ്ടായിരിക്കുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാനാകില്ലെന്ന സന്ദേശമാണ് എം.ഡിയുടെ ഉത്തരവിലൂടെ ലഭിക്കുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരേ തുടക്കംമുതല്‍ നിലകൊണ്ട സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ ഒഴികെയുള്ള സംഘടനകളുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് എം.ഡിയുടെ ഇപ്പോഴത്തെ ഉത്തരവ്. അതിനിടെ, സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം സോണുകളായി തിരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.ഇ.എ ജന. സെക്രട്ടറി ഹരികൃഷ്ണന്‍ ആരംഭിച്ച നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ശമ്ബളം ലഭിച്ചുതുടങ്ങുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. റോഡപകടങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ സേഫ് കേരളാ പദ്ധതി നടപ്പാക്കും. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.വന്‍പ്രതിസന്ധിയിലൂടെയാണ് കോര്‍പറേഷന്‍ കടന്നുപോകുന്നത്. സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ശമ്ബളവും പെന്‍ഷനും കഴിഞ്ഞമാസവും സര്‍ക്കാരാണ് നല്‍കിയത്. ഈ മാസത്തെ ശമ്ബളവും സര്‍ക്കാരാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധി ഇപ്പോഴുണ്ടായതല്ല. പെന്‍ഷന്‍ നല്‍കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് മുന്‍ സര്‍ക്കാര്‍ പതിമൂന്നര ശതമാനം പലിശക്ക് കടമെടുത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ മാസത്തോടെ മുഴുവന്‍ പെന്‍ഷനും കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us