കേരള ഐടി കമ്പനികള്‍ ഓഷ്യാന മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു

By on November 24, 2015

കൊച്ചി: കേരള സര്‍ക്കാരിന്റെ ഗ്ലോബല്‍ ഐടി പദ്ധതിയുടെ ചുവടു പിടിച്ച് സംസ്ഥാനത്തു നിന്നുളള രണ്ട് കമ്പനികള്‍ ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലും പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയന്‍ ടെക്‌നോളജീസ്, പിറ്റ്‌സ് സൊല്യൂഷന്‍സ് എന്നിവരാണ് ഓഷ്യാന മേഖലയില്‍ ഓഫീസ് തുറന്നത്. കേരള ഐടി സംഘത്തിന്റെ ഭാഗമായി ന്യൂസീലാന്റ് ആസ്‌ട്രേലിയ സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണിത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുളള ഐടി സ്ഥാപനങ്ങളുമായി വാണിജ്യ ബന്ധം ശക്തമാക്കുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ മുന്നോട്ടു വയ്കക്കുന്ന ഗ്ലോബല്‍ ഐടി പദ്ധതി. 

 നിലവില്‍ പല കമ്പനികള്‍ക്കും ആഗോള തലത്തില്‍ ഉപഭോക്താക്കളുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ ഐടി മേഖലയില്‍ പുതിയ ബന്ധങ്ങള്‍ ശക്തമാക്കുകയാണ് അന്താരാഷട്രതലത്തില്‍ ശ്രദ്ധ ലഭിക്കാന്‍ സഹായകരമാകുന്നതെന്ന് സംഘത്തെ നയിച്ച സംസ്ഥാന ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച് കുര്യന്‍ പറഞ്ഞു. മൊത്തം പതിന്നാല് കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ആസ്‌ട്രേലിയയില്‍ സിഡ്‌നി, മെല്‍ബോണ്‍, ന്യൂസിലാന്റ്ില്‍ ഓക് ലാന്റ് ക്രൈസ്റ്റചര്‍ച്ച്, സിംഗപ്പൂര്‍ എന്നിടങ്ങളിലാണ് ഐടി സംഘം സന്ദര്‍ശനം നടത്തിയത്.

 സംസ്ഥാനത്തെ കമ്പനികള്‍ വിദേശത്തെ കമ്പികള്‍ക്ക് കണ്‍സല്‍ട്ടന്‍സി മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ ആ രാജ്യങ്ങളില്‍ ഐടി വ്യവസായവുമായി ചുവടുറപ്പിക്കാനാവുമെന്ന് ജി ടെകിന്റെ കണ്‍വീനറായ ബിനുജേക്കബ് പറഞ്ഞു. സാധാരണയായി ഐടി കമ്പനികള്‍ക്കുളള ബന്ധങ്ങള്‍ യൂറോപ്യന്‍ അമേരിക്കന്‍ വിപണികളുമായാണ്. എന്നാല്‍ ആസ്‌ട്രേലിയന്‍ സന്ദര്‍ശനം പുതിയ ഉള്‍ക്കാഴ്ച നല്‍കിയെന്ന് പിറ്റ്‌സ് സൊല്യൂഷന്‍സ് സിഇഒ റഫീക്ക് മുഹമ്മദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഏറെ സാധ്യതയുളള വാണിജ്യേേമഖലയാണ് സംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ സംസ്ഥാനത്തെ ഐടി കമ്പനികള്‍ക്ക് തുറന്നു കിട്ടിയതെന്ന് ഇന്‍ഫോ പാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. ഐടി കയററുമതിയില്‍ കുതിച്ചു ചാട്ടത്തിനും സംസ്ഥാനസംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ സാഹചര്യം ഒരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വന്‍ കിട ഐടി കമ്പനിയായ ഐബിഎസ്, ഇടത്തരം കമ്പനികളായ റിഫ്‌ളക്‌സസ് ടെക്‌നോളജീസ്, സിക്‌സ്വെയര്‍ ടെക്‌നോളജീസ്, അക്കോലൈഡ് ടെക്‌നോളജീസ് എന്നിവയ്ക്ക നിലവില്‍ ആസ്‌ട്രേലിയയില്‍ സംരംഭങ്ങളുണ്ട്. 

 

Follow Us