Don't miss

കേരള ഗ്രാമീണ്‍ ബാങ്കിന്റെ ‘ഫിനാന്‍ഷ്യല്‍ ലിറ്ററസി അറ്റ് സ്‌കൂള്‍’ പ്രോഗ്രാം

By on January 25, 2017
kg

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക അവബോധം സൃഷ്ടിക്കാനായി കേരള ഗ്രാമീണ്‍ ബാങ്ക് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് ‘ഫിനാന്‍ഷ്യല്‍ ലിറ്ററസി അറ്റ് സ്‌കൂള്‍’. കേരളത്തില്‍ 602 ശാഖകളുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ എല്ലാ ശാഖകളുടെയും കീഴില്‍ വരുന്ന തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്‌കൂളിലെയും ആറാം ക്ലാസിനു മുകളി ലുള്ള വിദ്യാര്‍ഥികള്‍ക്കായിരിക്കും സാമ്പത്തിക അവബോധം നല്‍കുക. ടെക്‌നോളജി ഏറ്റവും എളു പ്പത്തില്‍ മനസിലാക്കുന്ന കുട്ടികള്‍ വഴി അത് മുതിര്‍ന്നവരിലേയ് ക്ക് എത്തിക്കുക എ ന്നതാണ് ബാങ്ക് ലക്ഷ്യം വയ്ക്കുന്നതെന്ന് ചെയര്‍മാന്‍ കെ.വി. ഷാജി പറഞ്ഞു. ഇതിനായി ആന്‍ഡ്രോയിഡ് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ‘ലിറ്റില്‍ കെജിബി’ എന്ന മൊബൈല്‍ ആപ്പും ബാങ്ക് വികസിപ്പിച്ചിട്ടുണ്ട്.

KGB

പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാട നം റവന്യൂ വകുപ്പ് മന്ത്രി ഇ ച ന്ദ്രശേഖരന്‍ നിർവഹിച്ചു. പുതു തലമുറയെ സാമ്പത്തിക ഇടപാടുകളുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതി കരുത്തുറ്റ സമൂഹത്തിന്റെ നിര്‍മ്മിതിക്കായുള്ള ഉറച്ച കാല്‍വെയ്പാണെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ആപ്പിന്റെ പ്രകാശനം, പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നിര്‍വ്വഹിച്ചു.

തൃക്കാക്കര മുനിസിപ്പല്‍ ചെ യര്‍ പേഴ്‌സണ്‍ കെ.കെ. നീനു, റിസര്‍വ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ എ സ്.എം. നരസിംഹ സ്വാമി, ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ആൻഡ് യൂത്ത് ഇന്റര്‍ നാഷണല്‍ റീജണല്‍ പ്രതിനിധി ജെ.ജി. മേനോന്‍, ബാങ്ക് ജനറല്‍ മാനേജര്‍ എസ്. രാധാകൃഷ്ണന്‍ നായര്‍, റീജണല്‍ മാനേജര്‍ കെ.പി. വസുദേവന്‍ എന്നിവരും സംസാരിച്ചു.