Don't miss

കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറി: കാരണം വാതക ചോര്‍ച്ച,മരണം5

By on February 14, 2018

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഒ.എന്‍.ജി.സിയുടെ സാഗര്‍ ഭൂഷണ്‍ കപ്പലില്‍ നടന്ന പൊട്ടിത്തെറിയുടെ കാരണം വാതക ചോര്‍ച്ച ആണെന്ന് സൂചന. അപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ പത്തിനു ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് തൊഴിലാളികള്‍ പോകുന്നതിനു മുന്‍പ് ഒന്‍പതേകാലോടെ കപ്പല്‍ശാലയിലെ െ്രെഡഡോക്കിലായിരുന്നു അപകടം
കപ്പലിന്റെ മുന്‍വശത്ത് അടിഭാഗത്തുള്ള വാട്ടര്‍ ടാങ്കിനുള്ളിലാണു പൊട്ടിത്തെറിയുണ്ടായത്. ടാങ്കിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ ഗ്യാസ് കട്ടറും വെന്‍ഡിങ് മെഷീനും ഉപയോഗിച്ചു മുറിച്ചു ചേര്‍ക്കുന്നതിനിടെ വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയാണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ളവയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
കപ്പല്‍ശാല ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ മധു എസ് നായര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ നയത്തിനനുസൃതമായി നഷ്ടപരിഹാരം നല്കുമെന്ന് ഉറപ്പുനല്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഷിപ്പ്യാര്‍ഡ് അടിയന്തരമായി 10 ലക്ഷം രൂപയുടെ ധനസാഹയം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാചിലവും ഷിപ്പ്യാര്‍ഡ് ഏറ്റെടുക്കും. സംഭവത്തെക്കുറിച്ചു ത്രിതല അന്വേഷണം നടത്തുമെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷിപ്‌യാര്‍ഡ് ഓപറേഷന്‍സ് ഡയറക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും. പുറമെ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തും.
2017 ഡിസംബര്‍ 7ന് അറ്റകുറ്റപണികള്‍ക്കായാണ് സാഗര്‍ ഭൂഷണ്‍ എന്ന കപ്പല്‍ കൊച്ചിയിലെത്തിയത്. 2018 ഏപ്രില്‍ 07ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കേണ്ട സാഗര്‍ഭൂഷണ്‍ ജനുവരി 12ന് െ്രെഡഡോക്കില്‍ ഇറക്കി. ഫെബ്രുവരി 28ന് ഡോക്കില്‍ നിന്ന് ഇറക്കേണ്ടതായിരുന്നു. അതിനിടയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
1994ലാണ് ഇതിനു മുന്‍പ് കപ്പല്‍ അറ്റകുറ്റപ്പണിക്കിടെ കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ അപകടമുണ്ടായത്‌

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)