Don't miss

കൊച്ചി കപ്പല്‍ശാലയ്ക്ക് 100.21 കോടി ലാഭം

By on November 19, 2017

കൊച്ചി: രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മ്മാണ ശാലയായ കൊച്ചി കപ്പല്‍ശാല സെപ്റ്റംബര്‍ 30ന് അവസാനിച്ച 2017-2018 സമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 100.21 കോടി രൂപ അറ്റാദായം നേടി.

ഈ ധനകാര്യ വര്‍ഷത്തില്‍ 583.24 കോടിയാണ് കപ്പല്‍ശാലയുടെ മൊത്ത വരുമാനം. ഈ വര്‍ഷം പ്രതി ഓഹരി വരുമാനം 7.93 രൂപയാണ് കപ്പല്‍ശാല രേഖപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവര്‍ഷത്തില്‍ കപ്പല്‍ശാലയുടെ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്. 15.97 രൂപയാണ് അര്‍ദ്ധ വര്‍ഷത്തില്‍ പ്രതി ഓഹരി വരുമാനം.