Don't miss

കൊച്ചി കപ്പല്‍ശാലയ്ക്ക് 113. 76 കോടി ലാഭം

By on February 7, 2018

കൊച്ചി: പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 113. 76 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 90.35 കോടിയായിരുന്നു നേടിയത്. വരുമാനം 619.26 കോടിയില്‍ നിന്ന് 666.04 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ പ്രവര്‍ത്തന ചിലവുകള്‍ 489.98 കോടിയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 481.53 കോടിയായിരുന്നു. ബി.എസ്.ഇ യില്‍ കമ്പനിയുടെ ഓഹരികള്‍ക്ക് 0.32 ശതമാനം ഉയര്‍ച്ചയില്‍ 521.85 രൂപയിലെത്തി.