Don't miss

കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യും; ആദ്യ ഘട്ടം പാലാരിവട്ടം വരെ

By on January 23, 2017

കൊച്ചി: ആലുവ- കൊച്ചി മെട്രോ സര്‍വീസ് മാര്‍ച്ചില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്‌. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ. ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്‌. കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന് സമീപമാണ്  കൊച്ചി  മെട്രോയുടെ പാലാരിവട്ടം സ്റ്റേഷൻ.

നേരത്തെ മെട്രോ അവലോകന യോഗത്തില്‍ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് സര്‍വ്വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതുമൂലം സര്‍വ്വീസ് ആരംഭിക്കാന്‍ നിര്‍ദ്ദിഷ്ട സമയത്തേക്കാള്‍ മൂന്ന് മാസം കൂടുതല്‍ എടുക്കുന്നതില്‍ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ട സര്‍വ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആര്‍സിയുടെ നിലപാട്.

മെട്രോ റെയില്‍പാതയിലൂടെ മോട്ടോര്‍ ട്രോളി പരിശോധന  നടക്കുകയാണ്. നിര്‍മാണ പുരോഗതിയില്‍ ഇ. ശ്രീധരൻ സംതൃപ്തി  പ്രകടിപ്പിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും സംയുക്തമായാണ് കൊച്ചി മെട്രോയുടെ നിര്‍മാണം നടത്തിവരുന്നത്.