- രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവി സ്ഥാനത്തേക്ക്Posted 12 hours ago
- ഫ്ലിപ്കാര്‍ട്ട്- വാള്‍മാര്‍ട്ട് ഇടപാട്: കരാര്‍ രണ്ട് ആഴ്ചയ്ക്കകംPosted 12 hours ago
- ടിസിഎസിന്റെ വിപണി മൂല്യം 100 ബില്യണ്‍ ഡോളറിന് മുകളില്‍; ടിസിഎസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനിPosted 12 hours ago
- എച്ച്ഡിഎഫ്സി ബാങ്കിന്റെ ലാഭത്തില്‍ 20% വര്‍ധനPosted 12 hours ago
- ഐപിഒ വിപണി സജീവം; ജൂണ്‍ പാദത്തില്‍ 12 പുതിയ ഐപിഒ കൂടിPosted 12 hours ago
- കള്ളക്കടത്തു ശക്തമായതായി സൂചന; കുരുമുളക് വില ഇടിഞ്ഞുPosted 13 hours ago
കൊച്ചി വാട്ടര്‍ മെട്രോ ആദ്യ ഘട്ടം 2018 ല്‍ പൂര്‍ത്തിയാകും

കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യം ഘട്ടം 2018 ഓടെ പൂര്‍ത്തിയാകും. ഫെബ്രുവരി മാസം അവസാനത്തോടെ വിദഗ്ദ്ധാഭിപ്രായം തേടി പദ്ധതി പെട്ടെന്ന് തന്നെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് സംസഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 2016 ജൂലൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പദ്ധതിക്ക് കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍.) ഉടന്‍ തന്നെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുനഃ പരിശോധിക്കുമെന്നും ആറ് മാസത്തിനുള്ളില്‍ തന്നെ പണി തുടങ്ങുമെന്നും അറിയിച്ചു. 2017 ഓടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും നിര്‍മ്മാണപ്രവര്‍ത്തി ഇനിയും ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ പറഞ്ഞ സമയത്ത് പദ്ധതി തീര്‍ക്കാന്‍ കഴിയില്ലെന്ന് കെഎംആര്‍എല്‍ അധികൃതർ അറിയിച്ചു. മൊത്തം പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.