കൊട്ടക്കിന്റെ പുതിയ പിഇ ഫണ്ടില്‍ ഐഎഫ്‌സി നിക്ഷേപം നടത്തും

By on May 28, 2015

ചെന്നൈ: ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌ കോര്‍പറേഷന്‌ കൊട്ടക്‌ ഇന്ത്യ പ്രൈവറ്റ ഇക്വിറ്റിന്റെ പുതിയ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ പദ്ധതി. 25 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ്‌ ഐഎഫ്‌സി ലക്ഷ്യമിടുന്നത്‌. 300 ദശലക്ഷം ഡോളറാണ്‌ കൊട്ടക്ക്‌ ലക്ഷ്യമിടുന്ന ഫണ്ട്‌ .
പ്രൈവറ്റ്‌ ഇക്വിറ്റി വഴിയുള്ള ഇന്ത്യയിലെ ധനസമാഹരണം സാവധാനത്തിലാണ്‌. ഐഎഫ്‌സിയുടെ പിന്തുണ ഇന്ത്യയിലെ പിഇ ഫണ്ട്‌ വിപണിയെ സഹായിക്കുമെന്നാണ്‌ പ്രതീക്ഷ.
ഇന്ത്യ ഗ്രോത്ത്‌ ഫണ്ട്‌ 1, 2005 വിന്റേജ്‌ ഫണ്ട്‌, ഇന്ത്യ ഗ്രോത്ത്‌ ഫണ്ട്‌ 2,300 ദശലക്ഷം ഡോളറിന്റെ 2009 വിന്റേജ്‌ ഫണ്ട്‌ ലൈഫ്‌ സയന്‍സസ്‌ വെഞ്ചര്‍ ഫണ്ട്‌, 68 ദശലക്ഷം ഡോളറിന്റെ 2007 വിന്റേജ്‌ ഫണ്ട്‌ എന്നിവയുടെ പിന്തുടര്‍ച്ചയായാണ്‌ കൊട്ടക്‌ 3 ഫണ്ട്‌ .
ഇന്ത്യയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന കമ്പനികളുടെ ഓഹരിയിലും ഓഹരി അനുബന്ധ മേഖലകളിലുമായിരിക്കും കൊട്ടക്‌ 3 നിക്ഷേപം നടത്തുക. ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ലൈഫ്‌ സയന്‍സസ്‌, ഹെല്‍ത്ത്‌കെയര്‍ മേഖലകളിലായിക്കും പ്രധാനമായും നിക്ഷേപം നടത്തും. 60 ശതമാനത്തോളം ഈ മേഖലകളിലായിരിക്കും നിക്ഷേപിക്കുക. തിരഞ്ഞെടുത്ത ഫിനാന്‍സ്‌ സര്‍വീസസ്‌, കണ്‍സ്യൂമര്‍ പ്രോഡക്ടസ്‌, ടെക്‌നോളജി കമ്പനികളിലും നിക്ഷേപം നടത്തും.
മിഡ്‌കാപ്‌ കമ്പനികളില്‍ നിക്ഷേപം നടത്താനും പദ്ധതി ഉണ്ട്‌.

Follow Us