Don't miss

ക്യാബുകളില്‍ ജി.പി.എസ്‌ സംവിധാനവുമായി യു.എസ്‌.ടി ഗ്ലോബല്‍

By on July 22, 2014
panic

� ഓഫീസില്‍ നിന്നും സിറ്റിയിലെ വിവിധ ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കലാണ്‌ ലക്ഷ്യമിടുന്നത്‌

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ സൊലൂഷന്‍സ്‌ ആന്റ്‌ സര്‍വ്വീസസ്‌ കമ്പനിയായ യു.എസ്‌.ടി ഗ്ലോബല്‍ തങ്ങളുടെ തിരുവനന്തപുരം കേന്ദ്രത്തിലെ ഓഫീസ്‌ ക്യാബുകളില്‍ ജി.പി.എസ്‌ ട്രാക്കിങ്‌ സംവിധാനം ഏര്‍പ്പെടുത്തി. യാത്രാവേളയില്‍ ജീവനക്കാരുടെ പരിപൂര്‍ണ സുരക്ഷ ഉറപ്പ്‌ വരുത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കാണ്‌ ജീവനക്കാരെ ഓഫീസിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നതിന്‌ വേണ്ടി കാബുകള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌.
കാബ്‌ സൗകര്യം ഉപയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും യു.എസ്‌.ടി ഗ്ലോബലിന്റെ ഈ സംരംഭം അധിക സുരക്ഷ സമ്മാനിക്കും. ജി.പി.എസ്‌ ട്രാക്കിങ്‌ വഴി എല്ലാ കമ്പനി കാബുകളും തത്സമയം നിരീക്ഷിക്കപ്പെടുന്നു. കാബുകളില്‍ �അപകട സൈറണ്‍ സ്വിച്ചും� (പാനിക്‌ ബട്ടണ്‍) ഘടിപ്പിച്ചിട്ടുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ ആന്റ്‌ ഫെസിലിറ്റി മാനേജ്‌മെന്റ്‌ ടീമാണ്‌ ഈ പുതിയ സംരംഭത്തിന്‌ പിന്നില്‍.
അപകട ഘട്ടങ്ങളില്‍ ജീവനക്കാര്‍ ഈ പാനിക്‌ ബട്ടണ്‍ അമര്‍ത്തിയാല്‍ റിയല്‍ എസ്റ്റേറ്റ്‌ ആന്റ്‌ ഫെസിലിറ്റി മാനേജ്‌മെന്റ്‌ ടീമിന്‌ (ആര്‍ .ഇ .എഫ്‌ .എം) ഒരു ഓട്ടോമാറ്റിക്‌ മെസ്സേജിലൂടെ വിവരം നല്‍കുകയും അവരെ ജാഗരൂകരാക്കുകയും ചെയ്യാം. റിയര്‍ സീറ്റുകളുടെ മുകളിലായിട്ടാണ്‌ പാനിക്‌ ബട്ടണ്‍ സ്ഥാപിച്ചിരിക്കുന്നത്‌.
ഇതിന്‌ പുറമെ കാബിന്റെ വേഗത മണിക്കൂറില്‍ 80 കിലോ മീറ്ററിന്‌ മുകളിലായാലും ആര്‍ .ഇ .എഫ്‌ .എമ്മിന്‌ ഓട്ടോമാറ്റിക്‌ മെസ്സേജ്‌ ലഭിക്കും. ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിങും ബ്രേക്കിങ്ങും തിരിച്ചറിയുന്നതിനും ഈ പുതിയ ചുവടുവെയ്‌പ്‌ യു.എസ്‌.ടി ഗ്ലോബലിനെ സഹായിക്കും.
�യു.എസ്‌.ടി ഗ്ലോബലില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും ജീവനക്കാരുടെ സുരക്ഷ ഉറപ്പ്‌ വരുത്തുവാനാണ്‌ ശ്രദ്ധിക്കുന്നത്‌. കാബുകളില്‍ ജി.പി.എസ്‌ സംവിധാനവും പാനിക്‌ ബട്ടണും ഘടിപ്പിച്ചത്‌ ഞങ്ങളുടെ ഈ ശ്രമങ്ങളിലെ ഏറ്റവും പുതിയ ചുവടുവെയ്‌പ്പാണ്‌. യു.എസ്‌.ടി ഗ്ലോബല്‍ ജീവനക്കാര്‍ ഈ സംവിധാനത്തെ പൂര്‍ണമായി അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ജീവനക്കാര്‍ക്ക്‌ സുരക്ഷിതത്വ ബോധം നല്‍കുന്നതിനൊപ്പം ഞങ്ങളുടെ ഡ്രൈവര്‍മാര്‍ ട്രാഫിക്‌ നിയമങ്ങള്‍ പിന്തുടരുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താനും ഈ പുതിയ ആശയം സഹായിക്കും. ഞങ്ങളുടെ മറ്റ്‌ കേന്ദ്രങ്ങളിലും താമസം കൂടാതെ തന്നെ ഈ സംവിധാനം നടപ്പിലാക്കാന്‍ ഞങ്ങള്‍ ചിന്തിക്കുന്നുണ്ട്‌.� യു.എസ്‌.ടി ഗ്ലോബല്‍ തിരുവനന്തപുരം സെന്റര്‍ ഹെഡ്‌ ഹേമാ മേനോന്‍ പറഞ്ഞു.