Don't miss

ക്രസ്റ്റല്‍ ക്രോപ് ഐപിഒ വഴി ധനസമാഹരണത്തിന് ഒരുങ്ങുന്നു

By on May 11, 2017

ലക്ഷ്യം 20 % വരുമാന വളര്‍ച്ച

ന്യൂഡല്‍ഹി: അഗ്രോകെമിക്കല്‍ സ്ഥാപനമായ ക്രിസ്റ്റല്‍ ക്രോപ് പ്രൊട്ടക്ഷന് ഐപിഒ വഴി ധനസമാഹരണം നടത്താന്‍ പദ്ധതി . അടുത്ത വര്‍ഷം ആദ്യത്തോടെ ഐപിഒ വിപണിയിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപുലീകരണത്തിനായാണ് ധനസമാഹരണം നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം 20 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.ഐപിഒ തുടങ്ങുന്നതിനുള്ള രേഖകള്‍ ഈ വര്‍ഷം അവസാനത്തോടെ സെബിക്ക് മുമ്പാകെ സമര്‍പ്പിക്കാനാണ് തീരുമാനം. സെബിയുടെ അനുമതി ലഭിച്ചു കഴിഞ്ഞതിന് ശേഷം ജനുവരി -മാര്‍ച്ച് പാദത്തോടെ വിപണിയില്‍ പ്രവേശിക്കാനാണ് പദ്ധതി. ഖാരിഫ് വിളവെടുപ്പിന് മുമ്പായി നാല് ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച വേഗത്തിലാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്. ഐപിഒയ്ക്കുള്ള മെര്‍ച്ചന്റ് ബാങ്കര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.മ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ ഏറ്റെടുക്കലുകള്‍ക്കുമായാണ് ധനസമാഹരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ബിഎഎസ്എഫില്‍ നിന്നും ഒരു ബ്രാന്‍ഡ് ഏറ്റെടുത്തിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 1,350 കോടി രൂപയായിരുന്നു. ഹരിയാനയിലും ജമ്മുവിലുമായി മൂന്ന് ഉത്പാദന യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. 2012 ല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എവര്‍‌സ്റ്റോണ്‍ 30 ദശലക്ഷം ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.