ഗവണ്‍മെന്റ് പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ നെഹ്‌റു യുവകേന്ദ്ര ഇ-സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങും

By on April 17, 2018

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം : കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികളും പരിപാടികളും യഥാസമയം ജനങ്ങളില്‍ എത്തിക്കുവാന്‍ കേന്ദ്ര യുവജന -കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര ഇ-സര്‍വ്വീസ്‌ സെന്ററുകള്‍ തുടങ്ങും. രജിസ്റ്റര്‍ചെയ്തു പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബുകള്‍, ലൈബ്രറികള്‍ എന്നിവ വഴിയാണ്ഇ-സര്‍വ്വീസ്‌ സെന്ററുകള്‍ ആരംഭിക്കുക. സന്നദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയും, യൂത്ത് ക്ലബ്, ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ്‌ ലക്ഷ്യമെന്ന്തിരുവനന്തപുരം എന്‍.വൈ.കെ. ജില്ലായൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ബി. അലിസാബ്രിന്‍ അറിയിച്ചു.
താല്‍പര്യമുള്ള സംഘടകളില്‍ നിന്നും ഓരോ വോളന്റിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. പരിശീലനം നേടിയ വോളന്റിയര്‍മാര്‍ക്ക്ഇ-സര്‍വ്വീസ്‌ സെന്ററുകളുടെ ചുമതല നല്‍കും. കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ സേവ പദ്ധതി അനുസരിച്ചുള്ള എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ഇ-സര്‍വ്വീസ്‌ സെന്ററുകള്‍ വഴി ജനങ്ങള്‍ക്ക്‌ ലഭിക്കും. കൂടാതെ എംപ്ലോയ്‌മെന്റ് ന്യൂസ്, യോജന, കുരുക്ഷേത്ര തുടങ്ങിയ പ്രസിദ്ധീകരണങ്ങളും സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും ഇ-സര്‍വ്വീസ്‌ സെന്ററുകള്‍ വഴി പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നൂറ്‌ സെന്ററുകളാണ്തുടങ്ങുക.
ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് യഥാസമയം വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഇ-സര്‍വ്വീസ്‌ സെന്റര്‍ ആരംഭിക്കുവാന്‍ താല്‍പര്യമുള്ള യൂത്ത് ക്ലബ്ബുകളും ലൈബ്രറികളും നെഹ്‌റു യുവകേന്ദ്ര ‘ഡിജിറ്റല്‍ സേവനവുംഇ-സര്‍വ്വീസ്‌ സെന്ററിന്റെ പ്രവര്‍ത്തനവും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണം. 9567191761 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us