Don't miss

ഗെയില്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ബിപിസിഎല്‍ പദ്ധതിയിടുന്നു

By on September 18, 2017
g1

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാതക വിതരണ കമ്പനിയായ ഗെയില്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ പെട്രോളിയം മാര്‍ക്കറ്റിങ് കമ്പനിയായ ഭാരത പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്(ബിപിസിഎല്‍) ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഗെയില്‍ ഇന്ത്യയില്‍ സര്‍ക്കാരിനുള്ള ഓഹരി വിഹിതം ഏറ്റെടുക്കാനാണ് ബിപിസിഎല്‍ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ഗെയില്‍ ഇന്ത്യയുമായി ബിപിസിഎല്‍ ചര്‍ച്ചകള്‍ നടത്തി വരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തില്‍ മാത്രമാണന്നും സര്‍ക്കാര്‍ ഇതുവരെ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ല എന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന . സര്‍ക്കാരിന്റെ മഹാരത്‌ന പദവി ലഭിച്ചിട്ടുള്ള കമ്പനികളാണ് രണ്ടും. സമഗ്ര എണ്ണ കമ്പനിക്ക് രൂപം നല്‍കുന്നത് സംബന്ധിച്ച് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍) ഒഎന്‍ജിസിയും തമ്മിലുള്ള ലയനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.