Don't miss

ഗെയില്‍ ധീരമായ തീരുമാനം – ഡൊമിനിക് സാവിയോ

By on May 6, 2018


ഗെയില്‍ പൈപ്പ് ലൈന്‍ കാര്യത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം അഭിനന്ദനാര്‍ഹം ഒരു സമ്മര്ദത്തിനും വഴങ്ങിയില്ല. അതില്‍ പിണറായി ഒരു നിശ്ചയദാര്‍ഢ്യം കാണിച്ചു എന്ന് പറയാം. ഗെയില്‍ വലിയ പ്രതീക്ഷനല്‍കുന്നു. വികസന കാര്യത്തില്‍ പൊതുവെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമല്ല. നയത്തിനും വ്യക്തതയില്ല. മദ്യ നയവും നന്നായി.
അത് ടൂറിസം വ്യവസായത്തെ തിരിച്ചുകൊണ്ടുവന്നു. മയക്കു മരുന്ന് ഉപയോഗത്തില്‍ നിന്നും നാടിനെ രക്ഷിച്ചു. ശക്തമായ തീരുമാനമാണ് പുതിയ മദ്യനയം. ജാതി, മത,വര്‍ഗീയ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന വ്യക്തമായ സന്ദേശം അത് നല്‍കി. വികസന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും നയവും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു.

സര്‍ക്കാരിന് ഞാന്‍ നല്‍കുന്നത് പത്തില്‍ അഞ്ച് മാര്‍ക്ക്

(പ്രമുഖ ബ്രാന്‍ഡ് സ്ട്രാറ്റെജിസ്റ്റാണ് ലേഖകന്‍)

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക http://livenewage.com/tag/keralaministry/

Follow Us