Don't miss

ഗോദ്‌റേജ് അഗ്രോവെറ്റിന്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണം

By on October 6, 2017

മുംബൈ: ഗോദറേജ് ഇന്‍ഡസ്ട്രീസിന്റെ അഗ്രി ബിസിനസ്സ് വിഭാഗമായ  ഗോദ്‌റേജ് അഗ്രോവെറ്റിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം നേടാനായി. അവസാന  ദിവസത്തോടെ   ഐപിഒ 60 മടങ്ങോള അധിക വിതരണം ചെയ്യപ്പെട്ടു. ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന് വേണ്ടിയുള്ള ഓഹരികള്‍ 98 മടങ്ങിലേറെ അധിക വിതരണം ചെയ്യപ്പെട്ടു. സ്ഥാപന ഇതര നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ 140 മടങ്ങിലേറെ അധിക വിതരണം ചെയ്യപ്പെട്ടു. ഗോദറേജ് അഗ്രോ വെറ്റിന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 4 നാണ് തുടങ്ങിയത് .  പ്രതി ഓഹരി 450-460 രൂപയാണ് പ്രൈസ് ബാന്‍ഡ്  നിശ്ചിയിച്ചിരിക്കുന്നത്. ഐപിഒ വഴി 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 291 കോടിയോളം ഓഹരികള്‍ ഐപിഒയില്‍ ഇഷ്യു ചെയ്യും.  ഗോദറേജ് അഗ്രോവെറ്റ് ഒരു വൈവിധ്യവത്കൃത അഗ്രി -ബിസിനസ്സ് കമ്പനിയാണ്.   ഐപിഒ തുടങ്ങുന്നതിനായി ഗോദറേജ് അഗ്രോവെറ്റ് സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ്‌ഹേറിങ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കുന്നത് ജൂലൈയിലാണ്. അഗ്രോവെറ്റിന്റെ 60.81 ശതമാനം ഓഹരികള്‍ ഗോദ്‌റേജ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണ്. ഐപിഒ വഴി 1,000-1200 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് ഗോദ്‌റേജ് അഗ്രോവെറ്റിന്റെ പ്രതീക്ഷ. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്‌സിസ് ക്യാപിറ്റല്‍ , ക്രഡിറ്റ് സ്യുസ്സ് സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.