ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു

By on July 25, 2017

മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തില്‍. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 9998ലുമാണ് ഒമ്ബതരയോടെ വ്യാപാരം നടന്നത്.പ്രീ ഓപ്പണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബിഎസ്‌ഇയിലെ 923 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ലുപിന്‍, ഒഎന്‍ജിസി, സിപ്ല, വിപ്രോ, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Follow Us