Don't miss

ജഗ്വാര്‍ എക്‌സ്‌ജെ 2014 മോഡല്‍ വിപണിയില്‍

By on July 31, 2014

തിരുവനന്തപുരം: ജഗ്വാറിന്റെ എറ്റവും പുതിയ പ്രീമിയം ലക്ഷ്വറി കാര്‍ ജഗ്വാര്‍ എക്‌സ്‌ജെ 2014 മോഡല്‍ കേരള വിപണിയിലെത്തി. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ശക്തിപകരുന്ന ഈ മോഡലിന്‌ പ്രീമിയം ലക്ഷ്വറി, പോര്‍ട്ട്‌ഫോളിയോ എന്നിങ്ങനെ രണ്ട്‌ പതിപ്പുകളുണ്ട്‌. ജഗ്വാര്‍ ലാന്റ്‌റോവറിന്റെ പൂനെ പ്ലാന്റിലാണ്‌ ഈ മോഡല്‍ നിര്‍മ്മിക്കുന്നത്‌.
പ്രൗഡിയാര്‍ന്ന ബ്രിട്ടീഷ്‌ ആഡംബരവും ഡിസൈനും സാങ്കേതിക മികവും ഒത്തുചേര്‍ന്ന മോഡലാണിതെന്ന്‌ ജഗ്വാര്‍ ലാന്റ്‌റോവര്‍ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റ്‌ റോഹിത്‌ സൂരി പറഞ്ഞു.
പിന്‍ സീറ്റില്‍ മസാജ്‌ സീറ്റിംഗ്‌, ഇലക്‌ട്രിക്‌ റിയര്‍ സൈഡ്‌ വിന്‍ഡോ ബ്ലൈന്‍ഡ്‌സ്‌, എല്‍ഇഡി റീഡിംഗ്‌ ലൈറ്റ്‌, 10.2 ഇഞ്ച്‌ റിയര്‍ എന്റര്‍ടെയിന്‍മെന്റ്‌ സ്‌ക്രീനുകള്‍, പിന്‍സീറ്റില്‍ ബിസിനസ്‌ ടേബിള്‍ തുടങ്ങി നിരവധി പുതുമകളോടെയാണ്‌ ജഗ്വാര്‍ എക്‌സ്‌ജെ 2014 മോഡല്‍ വിപണിയിലെത്തുന്നത്‌.
ജഗ്വാര്‍ എക്‌സ്‌ജെ 3.0 ഡീസല്‍ പ്രീമിയം ലക്ഷ്വറി മോഡലിന്‌ 93.98 ലക്ഷവും പോര്‍ട്ട്‌ഫോളിയോ മോഡലിന്‌ 100.70 ലക്ഷവുമാണ്‌ കൊച്ചിയിലെ എക്‌സ്‌ ഷോറൂം വില.