Don't miss

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തുന്നു

By on May 18, 2017
General-Motors-logo-old-2000x2000

ന്യൂഡല്‍ഹി: യുഎസ് വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിലെ യാത്രാ വാഹന വിപണിയില്‍ ഒരു ശതമാനം വിപണി വിഹിതം മാത്രമാണ് നിലവില്‍ ജനറല്‍ മോട്ടോഴ്‌സിനുള്ളത്. കമ്പനിയുടെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് നിലവിലെ തീരുമാനം. ആഭ്യന്തര ഉത്പാദനത്തെ ഇന്ത്യ പ്രോത്സാഹിപ്പിച്ചു തുടങ്ങിയതിന്റെ പ്രിതിഫലനമായും ഇതിനെ കാണാം. അടുത്ത ദശാബ്ദത്തോടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ. സാഹചര്യം ഇങ്ങനെയാണെങ്കിലും ഇന്ത്യയിലെ ജനറല്‍ മോട്ടോഴ്‌സിന്റെ ഏക ബ്രാന്‍ഡ് ഷെവര്‍ലെയുടെ വില്‍പ്പന അവസാനിപ്പിക്കുകയാണന്ന് ജിഎം പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ നിന്നും പൂര്‍ണമായും പിന്മാറാന്‍ ജനറല്‍ മോട്ടോഴ്‌സിന് പദ്ധതി ഇല്ല. ബംഗളൂരുവിലെ ടെക്‌സെന്ററിന്റെ പ്രവര്‍ത്തനം തുടരും. ടെലിഗോണിലെ അസംബ്ലി പ്ലാന്റ് ഉത്പാദന യൂണിറ്റായി നിലനിര്‍ത്തും. രണ്ട് യൂണിറ്റുകളില്‍ മൊറ്റോന്നായ ഹാലോള്‍ പ്ലാന്റ് ചൈനീസ് സംയുക്ത സംരംഭ പങ്കാളിയായ സായിക് മോട്ടോര്‍ കോര്‍പിന് വില്‍ക്കാനാണ് പദ്ധതി. ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരട്ടിയായി ഉയര്‍ന്നിരുന്നു. മെക്‌സിക്കോ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കാണ് ജിഎം ഇന്ത്യയില്‍ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. വര്‍ഷം 130,000 വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി തെലിഗോണ്‍ പ്ലാന്റിനുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി തുടരാനാണ് ജിഎമ്മിന്റെ തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)