Don't miss

ജിഎസ്ടി യിലെ സങ്കീര്‍ണ്ണതകള്‍ സ്വാഭാവികം മാത്രം

By on November 3, 2017

ഘടനപരമായി വളരെ ബൃഹത്തായ ഒരു രാജ്യമാണ് നമ്മുടേത്. വലിയ വിപണിയും ഏറെയും ദരിദ്രരായ ജനങ്ങളുമുളള രാജ്യത്ത് നികുതി ലളിതവത്കരിക്കല്‍ വളരെ വേഗത്തില്‍ സാധിക്കില്ല.

ന്യൂ ഏജ് ബിഗ് ഡിബേറ്റ് ഏഴാം ഭാഗം പ്രശസ്ത സാമ്പത്തിക വിദഗ്‌ധൻ
വി കെ വിജയകുമാർ എഴുതുന്നു

ഒരു രാജ്യം ഒരു നികുതിയെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് 2017 ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ചരക്കു സേവന നികുതി നടപ്പാക്കിയത്. ഇതിനകം 158 – ഓളം ലോകരാജ്യങ്ങളില്‍ ചരക്കു സേവന നികുതി നടപ്പായെന്നതു തന്നെ ഈ നികുതി സമ്പ്രദായത്തിന്റെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ജിഎസ്ടി നടപ്പാക്കിയ രാജ്യങ്ങളുടെ എണ്ണം 160 ലെത്തിയെന്നും പറയുന്നുണ്ട്. മിക്ക രാജ്യങ്ങളും വിജയകരമായി തന്നെ നികുതി പരിഷ്‌കരണം സാധിച്ചിട്ടുണ്ട്. എന്നാല്‍ അവിടങ്ങളിലും തുടക്കത്തില്‍ ചിലതരം സങ്കീര്‍ണ്ണതകള്‍ ഉടലെടുത്തിരുന്നു. ഘട്ടം ഘട്ടമായി അവയ്ക്ക് പരിഹാരം കണ്ടെത്തുകയായിരന്നു. ഇന്ത്യയെ സംബന്ധിച്ച് ഇപ്പോള്‍, ഉണ്ടായിട്ടുളളത് പ്രാരംഭദശയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളാണ്. അത് സ്വാഭാവികവുമാണ്. ഘടനപരമായി വളരെ ബൃഹത്തായ ഒരു രാജ്യമാണ് നമ്മുടേത്. വലിയ വിപണിയും ഏറെയും ദരിദ്രരായ ജനങ്ങളുമുളള രാജ്യത്ത് നികുതി ലളിതവത്കരിക്കല്‍ വളരെ വേഗത്തില്‍ സാധിക്കില്ല. ജനങ്ങളില്‍ തന്നെ വലിയ വൈവിദ്ധ്യമാണുളളത്. സിംഗപ്പൂരിലും മറ്റും സാഹചര്യം വ്യത്യസ്തമാണ്. അവിടെ എല്ലാ വസ്തുക്കള്‍ക്കും 12ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ സാധിക്കും. ആഢംബരവസ്തുവെന്നും മറ്റുമുളള ക്ലാസിഫിക്കേഷന്റെ ആവശ്യകതയുണ്ടാകുന്നില്ല. ഇവിടെ സ്ഥിരി തികച്ചും വിഭിന്നമാണ്. നമ്മുടെ സമ്പദ്ഘടനയ്ക്ക് ജിഎസ്ടി ഗുണകരം തന്നെയാണ്. കേന്ദ്ര എക്‌സൈസ് നികുതിയും സംസ്ഥാനത്തിന്റെ വാറ്റും അടക്കമുളള നികുതികള്‍ ജിഎസ്ടിയില്‍ മൈഗ്രേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 28 ലക്ഷം പേര്‍ പുതിയതായി ജിഎസ്ടിയിലേക്ക് എത്തിയിരിക്കുന്നുവെന്നതും നേട്ടം തന്നെയാണ്. എന്നാല്‍ പല നികുതി നിരക്കുകളും കുറയ്ക്കണം. ജിഎസ്ടി ഘടന സ്ട്രീം ലൈന്‍ ചെയ്യണം. നികുതി സ്ലാബുകളുടെ എണ്ണം മൂന്നായി ചുരുക്കുന്നതും പ്രയോജനപ്പെടും.
(പ്രമുഖ ധനകാര്യ വിദഗ്ദ്ധനാണ് ലേഖകന്‍)

ഈ വിഷയത്തിലുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ @Newagedaily എന്ന ഫേസ്ബുക്ക്‌ പേജിലോ teamnewage@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ പങ്കുവെക്കാവുന്നതാണ്
(തുടരും)