Don't miss

ജിഎസ്ടി സ്ലാബുകൾ അടിമുടി മാറ്റണം,സാധാരണക്കാരനെ ഇങ്ങനെ ശിക്ഷിക്കണോ..?

By on November 2, 2017

ന്യൂ ഏജ് ബിഗ് ഡിബേറ്റ് ആറാം ഭാഗം

നികുതി ഭാരം വാസ്തവത്തിൽ നേരിട്ട് ബാധിക്കുന്നതു ഉല്പാദകനെയോ കച്ചവടക്കാരനെയോ അല്ല, മറിച്ചു സാധാരണക്കാരായ ഉപഭോക്താവിനെ തന്നെയാണ്. നികുതി കൂടി ചേർത്താണല്ലോ അന്തിമ വില നിശ്ചയിക്കുന്നത്.
സാധാരണക്കാർ ഉപയോഗിക്കുന്നതും, അതിൽ തന്നെ ആവർത്തിച്ച് ഉപയോഗിക്കുന്നതുമായ ഡസൻ കണക്കിന് സാധനങ്ങളിൽ ഒരിക്കലും നീതീകരിക്കാനാവാത്ത നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന നികുതി നിരക്കായ 28 ശതമാനത്തിന്റെ പരിധിയിൽ അത്യാഢംബര വിഭവങ്ങളെക്കാൾ വളരെ കൂടുതലുണ്ട് നിത്യോപയോഗ സാധനങ്ങൾ.

ഭക്ഷണം, മരുന്ന് എന്നിവയിലെ ജി എസ്ടി സ്ലാബുകൾ എത്ര അന്യായമാണെന്ന് ആർക്കും തോന്നും.
ജിഎസ്ടി വഴി വില കുറയും എന്ന് കരുതിയ ഒന്നിനും തന്നെ വില കുറഞ്ഞിട്ടില്ല.പതിവ് പോലെ കൂടാനുള്ളതിനൊക്കെ കൂടുകയും ചെയ്തു. പൊതുവെ രാജ്യത്താകമാനം വിലക്കയറ്റം രൂക്ഷമായിരിക്കുന്നു. വിലക്കയറ്റത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പെട്രോൾ – ഡീസൽ – പാചക വാതകം എന്നിവ ജിഎസ്ടി പരിധിയിൽ വരുന്നില്ല. അവയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്.

ആളുകളുടെ ഉപഭോഗ ശീലത്തെയും, താല്പര്യത്തേയും ജിഎസ്ടി നല്ല പോലെ ബാധിച്ചു. ഇത് ആത്യന്തികമായി കച്ചവടത്തെയും, ഉല്പാദനത്തെയും സ്വാധീനിക്കില്ലേ? അതിന്റെ പ്രതിഫലനം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുമെന്നു മനസിലാക്കാൻ ഇക്കണോമിക്സ് ബിരുദം വേണ്ടല്ലോ.
ഇന്ത്യയിലെ മധ്യ വർഗ്ഗത്തിൽ പടർന്നു പിടിച്ചു കൊണ്ടിരുന്ന കൺസ്യൂമറിസം താഴേക്ക് പോവുകയാണ്. ക്രയ വിക്രയം കുറയുകയും, ബിസിനസ് പിന്നോട്ടടിക്കുകയും ചെയ്താൽ വീണ്ടും വില കയറാനാണ് സാധ്യത.
ജിഎസ്ടി സ്ലാബുകളിൽ അടിയന്തരമായ പൊളിച്ചെഴുതു അനിവാര്യമായിരിക്കുന്നു. അല്ലെങ്കിൽ സാധാരണക്കാരന് നട്ടം തിരിയും.
ഈ വിഷയത്തിലുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ @Newagedaily എന്ന ഫേസ്ബുക്ക്‌ പേജിലോ teamnewage@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ പങ്കുവെക്കാവുന്നതാണ്
(തുടരും)