Don't miss

ജിയോ വമ്പിച്ച ക്യാഷ് ബാക്ക് ഓഫറുമായി രംഗത്ത്

By on February 7, 2018

ന്യൂഡല്‍ഹി: 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ 799 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറുമായി ജിയോ രംഗത്ത്. ക്യാഷ്ബാക്ക് ഓഫര്‍ ഇടക്ക് നിര്‍ത്തിയിരുന്നു. എന്നാല്‍ തിരിച്ചുനല്‍കുന്ന തുകയില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഓഫര്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 15 വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ഓഫര്‍ നല്‍കുന്നത്.
399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 399 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ലഭിക്കും. 400 രൂപ എട്ടു തവണയായി ജിയോ റീചാര്‍ജുകള്‍ക്കായി ഉപയോഗിക്കാം. ഓരോ തവണയും 50 രൂപയുടെ ഇളവ് ലഭിക്കും.
ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ വെബ്‌സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റല്‍ വാലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചര്‍ ഫെബ്രുവരി 15നാണ് വാലെറ്റിലെത്തുക.

Follow Us