ജി കെ എസ്‌ എഫ്‌ സീസണ്‍ 9 വെബ്‌ ഹൗസ്‌ ലോഞ്ച്

By on November 26, 2015

ഡിസംബര്‍ 1 മുതല്‍ ജനുവരി 15 വരെ സംസ്ഥാനത്ത്‌ സംഘടിപ്പിക്കുന്ന ജി കെ എസ്‌ എഫ്‌ മെഗാ സീസണ്‍ 9 ന്റെ സംപൂര്‍ണ്ണ വെബ്‌ ഹൗസ്‌ www.grandkeralashopping.com ടൂറിസം വകുപ്പു മന്ത്രി ഏ പി അനില്‍കുമാര്‍ സ്വിച്ച്‌ഓണ്‍ നിര്‍വ്വഹിച്ചു. ജി കെ എസ്‌ എഫ്‌ ഡയറക്‌ടര്‍ കെ എം മുഹമ്മദ്‌ അനില്‍, സ്റ്റേറ്റ്‌ കോര്‍ഡിനേറ്റര്‍ വി വിജയന്‍, അപ്‌സാള്‍ട്ട്‌ സി ഇ ഒ രജു ആര്‍ പി, ഡയറക്‌ടര്‍ അനു വി എസ്‌ എന്നിവര്‍ സംബന്ധിച്ചു. ഷോപ്പിംഗ്‌ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട സംപൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ഈ വെബ്‌ സൈറ്റ് ടെക്‌നോപാര്‍ക്ക്‌ സംരംഭമായ അപ്‌സാള്‍ട്ട്‌ ഗ്രൂപ്പാണ്‌ സൗജന്യമായി തയ്യാറാക്കി പ്രവര്‍ത്തിപ്പിക്കുന്നത്‌. ജി കെ എസ്‌ എഫ്‌ നടപ്പിലാക്കുന്ന ‘അവര്‍ക്കായി നമുക്കു വാങ്ങാം’ പദ്ധതിയുടെ വിവരങ്ങളും ലിങ്കും വെബിലൂടെ ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക്‌ അവരുടെ സ്ഥാപനങ്ങളുടെ ഫോട്ടോയും മറ്റ്‌ വിവരങ്ങളും സ്വന്തം മൊബൈലിലൂടെ അപ്‌ലോഡ്‌ ചെയ്യാനുള്ള സൗകര്യം വെബ്‌ ഹൗസ്‌ ഒരുക്കി. പ്രീമിയം ഷോപ്പില്‍ നിന്നും വാങ്ങുന്ന ബില്ലുകളുടെ നമ്പറുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനുള്ള അവസരം വെബ്‌ ഹൗസ്‌ നല്‍കുന്നു. വിജയിക്കുന്നവര്‍ക്ക്‌ സമ്മാനങ്ങളും. ഡിസംബര്‍ 1 ന്‌ കൊല്ലം ഉത്‌ഘാടനം ചെയ്യുന്ന ജി കെ എസ്‌ എഫിന്റെ എല്ലാ വിവരങ്ങളും ടോള്‍ ഫ്രീ നമ്പറായ (1800 1234573)ല്‍  ലഭിക്കുന്നതാണ്‌.

Follow Us