Don't miss

ടാറ്റ ടിയാഗോയുടെ ബുക്കിങ് ഒരു ലക്ഷം കടന്നു

By on July 4, 2017

മുംബൈ: രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്ക് മോഡലായ ടാറ്റ ടിയാഗോയുടെ ആഭ്യന്തര വിപണിയിലെ ബുക്കിങ് ഒരു ലക്ഷം മറികടന്നു. 2016 ഏപ്രിലില്‍ പുറത്തിറക്കിയതിന് ശേഷം കമ്പനിയുടെ വില്‍പ്പന ഉയരുന്നതില്‍ പങ്കു വഹിക്കുന്ന സുപ്രധാന മോഡലാണ് ടിയാഗോ. കമ്പനിയുടെ യാത്ര വാഹന വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23.5 ശതമാനം വളര്‍ച്ച രേഖപെടുത്തിയിരുന്നു.സാനന്ദ് പ്ലാന്റിലെ ഉത്പാദനം ഉയര്‍ത്താനും ടിയാഗോ കാരണമായി. 2016 സാമ്പത്തിക വര്‍ഷം 25,042 യൂണിറ്റ് വാഹനങ്ങളാണ് ഇവിടെ നിര്‍മ്മിച്ചത്. നാനോയും ടിയാഗോയും ആണ് ഇവിടെ നിര്‍മ്മിക്കുന്നത് .ടിയാഗോയുടെ ഉത്പാദനം ഉയര്‍ന്നതിനെ തുടര്‍ന്ന് സാനന്ദ് പ്ലാന്റിലെ ഉത്പാദനം കഴിഞ്ഞ വര്‍ഷം 158 ശതമാനം ഉയര്‍ന്ന് 64,780 യൂണിറ്റായി. പുറത്തിറക്കിയതിന് ശേഷം ഇതുവരെ ടിയാഗോയുടെ 65,000 കാറുകള്‍ വിതരണം ചെയ്തു.

x Close

FIND US ON FACEBOOK