Don't miss

ടിക്കറ്റ് റദ്ദാക്കല്‍: റെയില്‍വെയ്ക്ക് ലഭിച്ചത് 1,407 കോടി

By on June 29, 2017

മുംബൈ: ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേയ്ക്ക് ലഭിച്ചത് 1,407 കോടി രൂപ.2016-17 സാമ്ബത്തിക വര്‍ഷത്തില്‍ റിസര്‍വ് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിലൂടെയാണ് റെയില്‍വെയ്ക്ക് ഇത്രയും തുക ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 25.29 ശതമാനം കൂടുതലാണിത്.റെയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരാവാകാശ നിമയപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇത്.മുന്‍ സാമ്ബത്തിക വര്‍ഷം(2015-16) ഈയിനത്തില്‍ റെയില്‍വെയ്ക്ക് ലഭിച്ചത് 1123 കോടി രൂപയാണ്. 2014-15 സാമ്ബത്തിക വര്‍ഷമാകട്ടെ 908 കോടിയുമാണ് ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വെയ്ക്ക് ലഭിച്ച നേട്ടം.റിസര്‍വേഷനല്ലാത്ത ജനറല്‍ ടിക്കറ്റ് റദ്ദാക്കിയതിലൂടെ 2016-17 സാമ്ബത്തിക വര്‍ഷത്തില്‍ 17.87 കോടിയും റെയില്‍വെയ്ക്ക് ലഭിച്ചു.