Don't miss

ടിവിഎസ് ഇരുചക്ര വാഹന വില കുറച്ചു

By on July 3, 2017
1479904967_tvs-logo

ചെന്നൈ: ടിവിഎസ് മോട്ടോഴ്‌സ് കമ്പനി ഇരുചക്രവാഹനങ്ങളുടെ വില കുറച്ചു. ചരക്ക് സേവന നികുതിയുടെ ആനുകൂല്യം ഉപഭോക്താക്കളിലേക്കും കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണിത്. വിവിധ മോഡലുകളുടെ വിലയില്‍ 4150 രൂപയുടെ വരെ കുറവ് വരുത്തിയിട്ടുണ്ട് . ഓരോ സംസ്ഥാനങ്ങള്‍ക്കും അനുസരിച്ചാണ് വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ജിഎസ്ടിക്ക് മുമ്പുള്ള നിരക്കില്‍ വാങ്ങിയ സ്റ്റോക്കുകള്‍ സംബന്ധിച്ച് കമ്പനിയുടെ ഡീലര്‍മാര്‍ ആവശ്യമായ സഹായം ലഭ്യമാക്കും. ജിഎസ്ടി പരിഷ്‌കരണ നടപടികളിലെ നാഴികക്കല്ലായിരിക്കും എന്ന് കമ്പനി അഭിപ്രായപ്പെട്ടു.ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാകാന്‍ ഇത് സഹായിക്കുമെന്നും രാജ്യത്തിനിത് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു