Don't miss

ടൊയോട്ട മണ്‍സൂണ്‍ മാജിക്ക്‌ ക്യു സര്‍വീസ്‌

By on June 6, 2015

തിരുവനന്തപുരം: ടൊയോട്ട വാഹനങ്ങള്‍ക്ക്‌ മണ്‍സൂണ്‍ സര്‍വീസ്‌ സേവനവുമായി മണ്‍സൂണ്‍ മാജിക്‌ ക്യു സര്‍വീസ്‌. മഴക്കാലത്തെ നേരിടാന്‍ വാഹനങ്ങള്‍ക്ക്‌ ആവശ്യമായ പരിരക്ഷയൊരുക്കുന്ന ഈ കാംപെയിന്‍ ജൂലൈ അവസാനവാരം വരെ ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്‌.
സൗജന്യ മണ്‍സൂണ്‍ ഹെല്‍ത്ത്‌ ചെക്കപ്പിന്‌ പുറമേ സൗജന്യ മെക്ക്‌ കെയര്‍ ട്രീറ്റ്‌മെന്റ്‌ കൂടാതെ ആകര്‍ഷകമായ നിരക്കില്‍ ഇതര സേവനങ്ങള്‍ എന്നിവയും ഈ പാക്കേജിന്റെ ഭാഗമായി ലഭ്യമാണ്‌.
വൈപ്പര്‍ ബ്ലേഡ്‌, വിന്‍ഡ്‌ഷീല്‍ഡ്‌ പോളീഷ്‌, വിന്‍ഡ്‌ഷീല്‍ഡ്‌ വാഷര്‍ ഫ്‌ളൂയിഡ്‌, അണ്ടര്‍ ബോഡി പ്രൊട്ടക്ഷന്‍, പെയിന്റ്‌ പ്രൊട്ടക്ഷന്‍, ഇന്‍ജെക്‌ടര്‍ ക്ലീനര്‍ & ബ്രേക്ക്‌ പാഡ്‌ പോളീഷ്‌, അലോയ്‌ വീല്‍ പോളീഷ്‌, ഹെഡ്‌ ലാംപ്‌ റിസ്റ്റോറേഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ടാറ്റാ ഗ്രീന്‍ ബാറ്ററികള്‍ക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും ക്യാംപയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌.