Don't miss

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ വന്‍ ഇടിവ്

By on February 6, 2018

ഓണ്‍ലൈന്‍ കറന്‍സിയായ ബിറ്റ്‌കോയിന് ഒന്‍പത് ശതമാനത്തിലേറെ ഇടിവാണ് കഴിഞ്ഞ ആഴ്ച സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്. ലക്‌സംബര്‍ഗ് കേന്ദ്രമാക്കിയ ബിറ്റ്സ്റ്റാമ്പ് എക്‌സ്‌ച്ചേഞ്ചില്‍ ബിറ്റ്‌കോയിന് 09.155 ഡോളര്‍ ഇടിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറില്‍ ട്രേഡിങ്ങിനു പുറമേ മറ്റു വലിയ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം 20 ശതമാനത്തിലധികം നഷ്ടമായിട്ടുണ്ടെന്ന് coinmarketcap.com നൽകുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍,പണം കൊളളയടിക്കുന്ന കുറ്റവാളികള്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കാറുണ്ടെന്ന് ഉദേ്യാഗസ്ഥര്‍ അറിയിച്ചു. ഇത് ബിറ്റ്‌കോയിന്‍ മൂല്യം ഇടിയാനുള്ള കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാം അല്ലെങ്കില്‍ സോഫ്‌റ്റ്വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ ‘ക്രിപ്‌റ്റോ കറന്‍സി’ എന്നും വിളിക്കാറുണ്ട്.ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്.

Follow Us