Don't miss

ഡിജിറ്റല്‍ ഇടപാടില്‍ കേരളം മുന്‍നിരയില്‍

By on May 3, 2017
Kerala-to-be-first-digital-State-india-inc

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കറന്‍സി നിരോധനം പ്രഖ്യാപിച്ചിട്ട് ആറ് മാസം കഴിയുമ്പോള്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്‍നിരയിലാണ് കേരളത്തിന്റെ സ്ഥാനം. നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണന്ന് ഐടി മന്ത്രാലയം ലഭ്യമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് അനുസരിച്ച് തെലങ്കാനയാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത്. 1000 പേര്‍ക്ക് 5900 എന്ന നിലയിലാണ് തെലങ്കാനയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത്. . കേരളമാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത്. 1000 പേര്‍ക്ക് 4300 ഡിജിറ്റല്‍ ഇടപാടുകള്‍ എന്നതാണ് കേരളത്തിലെ സ്ഥിതി. തൊട്ടു പിന്നിലായുള്ളത് ആന്ധ്രപ്രദേശാണ്. 1000 ത്തിന് 4100 എന്ന നിലയില്‍ ആണ് ഇവിടുത്തെ ഡിജിറ്റല്‍ ഇടപാടുകള്‍.

രാജ്യം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കറന്‍സി നിരോധനത്തെ തുടര്‍ന്ന് നേരിട്ടുള്ള പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.ബില്ലുകള്‍ അടയ്ക്കുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും മറ്റും ഡിജിറ്റല്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. . കൂടാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളും നല്‍കുന്നുണ്ട്. ക്ഷേമഫണ്ടുകള്‍ ഓണ്‍്‌ലൈനായി നേരിട്ട് അര്‍ഹരായവരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചു തുടങ്ങിയിരിക്കുകയാണ്. ബില്ലുകളില്‍ പലതും ഓണ്‍ലൈന്‍ അടയ്ക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഗ്രാമീണ മേഖലില്‍ നിന്നുള്ളവും കറന്‍സി രഹിത ഇടപാടുകളുടെ ഭാഗമായി തുടങ്ങിയിരിക്കുകയാണ്.മാര്‍ച്ചില്‍ 893.9 ദശലക്ഷം ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്തുണ്ടായത്. ഫെബ്രുവരിയില്‍ 763 ദശലക്ഷവും ജനുവരിയില്‍ 870.4 ദശലക്ഷവും ആയിരുന്നു ഇത്.
ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് ആര്‍ബിഐ അംഗീകരിച്ചിട്ടുള്ള പത്തോളം ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ നിലവിലുണ്ട്.ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ്സ് സെറ്റ്ില്‍മെന്റ് ),, എന്‍ഇഎഫ്ടി( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍), ഐഎംപിഎസ്( ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ്), സിടിഎസ്( ചെക് ട്രാന്‍സാക്ഷന്‍ സിസ്റ്റം), എന്‍എസിഎച്ച്( നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ്), യുപിഐ( യൂണിഫൈയ്ഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ,പിഒഎസ്( പോയ്ന്റ് ഓഫ് സെയില്‍ ), പിപിഐ ( പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രമെന്റ് ) , മൊബൈല്‍ ബാങ്കിങ് എന്നിവയാണത് .