Don't miss

ഡിജിറ്റല്‍ കറന്‍സി: ഒരു ലക്ഷം പേര്‍ക്കു ആദായനികുതി വകുപ്പ് നോട്ടീസ്‌

By on February 10, 2018

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപമുള്ള ഒരു ലക്ഷംപേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ഡി.ബി.ടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര. റിട്ടേണില്‍ ഇക്കാര്യം കാണിക്കാത്തതിനെ തുടര്‍ന്നാണു നടപടി.
നിക്ഷേപങ്ങളില്‍ നിന്നുണ്ടായ ലാഭത്തിന് ഇവര്‍ നികുതിയും നല്‍കിയിട്ടില്ല. ഡിജിറ്റല്‍ കറന്‍സികളിലെ നിക്ഷേപം മനസിലാക്കുന്നതിനു ആദായ നികുതി വകുപ്പ് വിവധ എക്‌സ്‌ചേഞ്ചുകളില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയിരിക്കുന്നത്. അതേസമയം എത്രയളവില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളിലെ നിക്ഷേപത്തെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി വിലക്കിയിട്ടുണ്ട്. ഇതിനിടെ ആദായനികുതി റിട്ടേണുകളില്‍ ചെറിയ പൊരുത്തക്കേടുകള്‍ക്കു നോട്ടീസ് അയക്കില്ലെന്ന് വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)