Don't miss

ഡോ. ഹരീഷ് പിള്ള എഎച്ച്പിഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ്

By on February 28, 2017
Dr.-Harish-Pillai

കൊച്ചി: അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (എഎച്ച്പിഐ) കേരള ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി സിഇഒയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവിയുമായ ഡോ. ഹരീഷ് പിള്ള തെരഞ്ഞെടുക്കപ്പെട്ടു.

പതിനായിരത്തിലധികം ആശുപത്രികള്‍ എഎച്ച്പിഐയില്‍ അംഗങ്ങളാണ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യസേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ ആരോഗ്യസംവിധാനങ്ങളുടെ കാര്യനിര്‍വഹണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാണ് എഎച്ച്പിഐ ശ്രദ്ധയൂന്നുന്നത്.

2018-ലെ എഎച്ച്പിഐ ഗ്ലോബല്‍ കോണ്‍ക്ലേവിന് ആതിഥ്യം വഹിക്കുന്നത് എഎച്ച്പിഐ കേരള ചാപ്റ്ററാണ്. ഇന്ത്യയിലെങ്ങുനിന്നുമുള്ള ആരോഗ്യരംഗത്തെ ഫാക്കല്‍റ്റികളുടെ പ്രതിനിധികളും ദേശീയ, അന്താരാഷ്ട്ര രംഗത്തെ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുമായിരിക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കുക.