- കേരളത്തിൽ ഇനിയും നിക്ഷേപം നടത്തും -എം.എ. യൂസുഫലിPosted 2 hours ago
- തകര്‍ച്ചയില്‍ നിന്ന് രൂപ തിരിച്ചുകയറുന്നുPosted 3 hours ago
- ഇ.പി.എഫ്. വിഹിതം സമയത്ത് അടക്കാത്ത തൊഴിലുടമകള്‍ സൂക്ഷിക്കുക; തൊഴിലുടമകള്‍ വിഹിതം അടച്ചില്ലെങ്കിൽ വിവരം വരിക്കാരെ അറിയിക്കുന്ന സംവിധാനം വരുന്നുPosted 3 hours ago
- 2042 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; പ്രവാസി ചിട്ടി അടുത്ത മാസം തുടങ്ങാന്‍ തീരുമാനംPosted 4 hours ago
- നീതി ആയോഗിന്റെ അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിന് ഇന്ന് തുടക്കം; സംരംഭകർക്ക് ഒരു കോടി രൂപ വരെ ഗ്രാന്റ് ലഭിക്കുവാൻ അവസരംPosted 4 hours ago
- പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന തുടർന്നേക്കുമെന്നുള്ള സൂചന നൽകി ഫിനാന്‍സ് കമ്മീഷന് അംഗം; പൊതുമേഖല ബാങ്കുകള്‍ 21ല്‍ നിന്ന് പത്തായി കുറഞ്ഞേക്കുംPosted 5 hours ago
തട്ടിപ്പ്: കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ക്ക് നഷ്ടം 16,770 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് തട്ടിപ്പ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ നഷ്ടം 16,770 കോടി രൂപയാണന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവിലെ അപേക്ഷിച്ച് 72 ശതമാനം വര്‍ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ബാങ്ക് തട്ടിപ്പിന്റെ എണ്ണത്തിലും മൂല്യത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആര്‍ബിഐയുടെ അര്‍ധ വാര്‍ഷിക സാമ്പത്തിക സ്ഥിരത (എഫ്എസ്ആര്‍)റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലളവില്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ 19.6 ശതമാനം ഉയര്‍ന്നു. 4,235 ല്‍ നിന്നും 5,064 ലേക്കെത്തി തട്ടിപ്പുകളുടെ എണ്ണം. വാണിജ്യ ബാങ്കുകളിയലെയും സാമ്പത്തിക സ്ഥാപനങ്ങളിലെയും തട്ടിപ്പുകള്‍ ഉയരുന്നത് സാമ്പത്തിക മേഖലയില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളില്‍ ഒന്നാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.തട്ടിപ്പ് മൂലം ഉണ്ടായ നഷ്ടം 9,750 കോടിയില്‍ നിന്നും 72 ശതമാനം ഉയര്‍ന്ന് 16,770 കോടിയായി. റിപ്പോര്‍ട്ട് പ്രകാരം 2016-17 കാലയളവില്‍ തട്ടിപ്പിന്റെ 86 ശതമാനം വായ്പകളിലാണ് ഉണ്ടായിരിക്കുന്നത്.