Don't miss

തമ്പി കുര്യന്‍ ഏഷ്യയിലെ 50 എച്ച്‌ആര്‍ പ്രഫഷണലുകളുടെ പട്ടികയില്‍

By on September 4, 2015

കൊച്ചി: ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജരും എച്ച്‌ആര്‍ വി�ാഗം മേധാവിയുമായ തമ്പി കുര്യന്‍ ഏഷ്യ പസഫിക്‌ എച്ച്‌ആര്‍എം കോണ്‍ഗ്രസ്‌ 2015 പ്രഖ്യാപിച്ച ഏഷ്യയിലെ ഏറ്റവുമധികം സ്വാധീനശേഷിയുള്ള 50 എച്ച്‌ആര്‍ പ്രഫഷണലുകളുടെ പട്ടികയില്‍ ഇടംനേടി. നാലു പതിറ്റാണ്‌ടിലേറെ വിവിധ ബാങ്കിംഗ്‌ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ പരിചയസമ്പന്നനായ തമ്പി കുര്യന്‍ ബാങ്കിന്റെ എച്ച്‌ആര്‍ വി�ാഗം മേധാവിയെന്ന നിലയില്‍ ഒട്ടേറെ നൂതന പരിപാടികള്‍ക്കു രൂപം നല്‍കിയിരുന്നു. നേതൃത്വത്തെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനും സ്ഥാപനത്തെ അറിവു നേടുന്ന ഒന്നാക്കി മാറ്റുന്നതിനും ബിസിനസിനെ തന്ത്രപരമായി വിന്യസിക്കുന്നതിനും വിരമിച്ചവരും വിരമിക്കുന്നവരുമായ ജീവനക്കാര്‍ക്കു നേട്ടമുണ്‌ടാക്കുന്ന ഒട്ടേറെ മികച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു.
മാനേജ്‌മെന്റ്‌ രംഗത്തെ വിദഗ്‌ധരുടെ സ്വതന്ത്ര സെല്‍ തയാറാക്കിയ ചുരുക്കപ്പട്ടിക ലോകത്തെ വിവിധ �ാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്രഫഷണലുകളടങ്ങുന്ന ജൂറിയാണ്‌ പരിശോധിച്ചത്‌. ഏഷ്യ പസഫിക്‌ എച്ച്‌ആര്‍എം കോണ്‍ഗ്രസില്‍ ഇത്‌ രണ്‌ടാം തവണയാണ്‌ തമ്പി കുര്യന്‍ അംഗീകാരം നേടുന്നത്‌. 2014ല്‍ ഏഷ്യ പസഫിക്‌ ദ്വീപുകളിലെ കഴിവുറ്റ 40 എച്ച്‌ആര്‍ നേതാക്കളുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു. 11ന്‌ ബംഗളൂരുവില്‍ നടക്കുന്ന ഏഷ്യ പസഫിക്‌ എച്ച്‌ആര്‍എം കോണ്‍ഗ്രസ്‌ അവാര്‍ഡ്‌ ചടങ്ങില്‍ തമ്പി കുര്യന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
സ്റ്റാര്‍ എച്ച്‌ആര്‍ പ്രാക്ടീഷണര്‍ക്കുള്ള ബാങ്കിംഗ്‌ ഫ്രണ്‌ടിയര്‍ അവാര്‍ഡ്‌, ഏഷ്യ പസഫിക്‌ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 40 നേതാക്കളില്‍ ഏറ്റവും കഴിവുറ്റ എച്ച്‌ആര്‍ നേതാവ്‌, ആഗോളതലത്തിലെ ഏറ്റവും കഴിവുറ്റ 100 എച്ച്‌ആര്‍ നേതാക്കളില്‍ ഒരാള്‍ എന്നീ അംഗീകാരങ്ങള്‍ ഈ വര്‍ഷം തമ്പി കുര്യനെ തേടിയെത്തിയിട്ടുണ്‌ട്‌.